നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഷംന കാസിം ബ്ലാക്മെയിൽ കേസ് | പ്രതികളിൽ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ചു

    ഷംന കാസിം ബ്ലാക്മെയിൽ കേസ് | പ്രതികളിൽ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ചു

    വരന്റെ ബന്ധു എന്ന വ്യാജേന ഷംനയെ വിളിച്ച സ്ത്രീയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

    ഷംന കാസിം

    ഷംന കാസിം

    • News18
    • Last Updated :
    • Share this:
    കൊച്ചി: സിനിമയെ വെല്ലുന്ന തിരക്കഥയുമായി മുന്നേറിയ ഷംന കാസിം ബ്ലാക് മെയിൽ കേസിൽ പൊലീസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രതികളിൽ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ചു. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ആലോചിക്കുമ്പോഴാണ് അപ്രതീക്ഷിതമായി എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

    ശരത്, മുഹമ്മദ് ഷരീഫ്, അബുബക്കർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കൂടുതൽ പ്രതികളുടെ ജാമ്യാപേക്ഷ വരും ദിവസങ്ങളിൽ കോടതിക്ക് മുന്നിലെത്തും.

    മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതികളല്ല, ബ്ലാക് മെയിൽ കേസിലെ സൂത്രധാരരല്ല തുടങ്ങിയവയാണ് ജാമ്യം ലഭിക്കാർ പ്രതികൾക്ക് അനുകൂലമായത്. വരന്റെ അച്ഛനായി ഷംനയെ വിളിച്ച അബൂബക്കർ രോഗിയാണെന്നതും പരിഗണിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതും പ്രതികൾക്ക് തുണയായി.

    You may also like:ഗർഭിണിയാകരുത്; കോവിഡ് കാലത്ത് സ്ത്രീകളോട് അപേക്ഷയുമായി ഗൈനക്കോളജിസ്റ്റ്‍ [NEWS]ആനകളുടെ ദുരൂഹമരണം; അന്വേഷണം തടസപ്പെടുത്തി കോവിഡ് 19 [NEWS] 'ഹിമാലയത്തെക്കാൾ ഉയരമുളളതാണ് നിങ്ങളുടെ ധൈര്യം '; ലഡാക്കിൽ സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി‍ [NEWS]

    കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

    ഈ കേസിൽ പൊലീസ് പറയുന്ന ഗൗരവം ഇല്ലെന്നതിന്റെ സൂചന കൂടിയാണ് ജാമ്യം. ആലുവ സബ് ജയിലിൽ ആയിരുന്ന അബുബക്കറെയും കോവിഡ് സെന്ററിൽ നിരീക്ഷണത്തിലായിരുന്ന മറ്റ് രണ്ട് പ്രതികളും മോചിതരായി. കൂടുതൽ ചോദ്യം ചെയ്യലുമായി പൊലീസ് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയായി.

    വരന്റെ ബന്ധു എന്ന വ്യാജേന ഷംനയെ വിളിച്ച സ്ത്രീയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
    First published:
    )}