കൊച്ചി: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ നടന്ന ക്രമക്കേടുകളിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം ഡിവിഷനിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ.
എക്സിക്യുട്ടീവ് എഞ്ചിനീയർ ലത മങ്കേഷ്, അസിസ്റ്റന്റ് എഞ്ചിനീയർ മനോജ്, ജൂനിയർ സൂപ്രണ്ട് ഷെൽമി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചെയ്യാത്ത പ്രവൃത്തികൾക്ക് തുക അനുവദിച്ചു, ബിറ്റുമിൻ വിതരണത്തിൽ ക്രമക്കേട് നടത്തി തുടങ്ങിയ കണ്ടെത്തലാണ് ഉണ്ടായത്.
14 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. സർക്കാരിന് നഷ്ടം വന്ന ഒരുകോടി എഴുപത്തിയേഴ് ലക്ഷം രൂപ ഇവരിൽ നിന്നും ഈടാക്കാനും തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.