Corona Virus: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ
Corona Virus: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ
വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇവരും കേസിൽ പ്രതിയാവും.
തൃശ്ശൂർ : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേരെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഇബ്രാഹിം മകൻ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടിൽ സിറാജുദ്ദീൻ (37) എന്നിവരെ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസും പഴയന്നൂർ വടക്കേത്തറ കുന്നത്ത് വീട്ടിൽ ശബരി (28) എന്നയാളെ പഴയന്നൂർ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 വകുപ്പുമനുസരിച്ചാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച പുനല്ലൂർ സ്വദേശി അനീഷ് ജോർജ്ജിനെതിരെ മതിലകം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇവരും കേസിൽ പ്രതിയാവും.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നതും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. അത്തരത്തിൽ ഒരു കേസ് വന്നിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങൾ മാത്രം പ്രചരിപ്പിക്കുക. ധാരാളം പേർ ഇത് ചെയ്യുന്നുണ്ട്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.