ഇടുക്കി: വ്യത്യസ്ത സംഭവങ്ങളിലായി മരം വീണ് മൂന്ന് പേര് മരിച്ചു. ഇടുക്കി ജില്ലയിലാണ് മൂന്നിടത്ത് മരം കടപുഴകി വീണ് മൂന്നുപേർ മരിച്ചത്. അപകടങ്ങളിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടം ഉണ്ടായത്.
പൂപ്പാറയില്‍ മരം ഒടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീയാണ് മരിച്ചത്. ചൂണ്ടല്‍ സ്വദേശിനി ലക്ഷ്മി(56) ആണ് മരിച്ചത്. ഇവിടുത്തെ അപകടത്തില്‍ ലക്ഷ്മിയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പൂപ്പാറ തോണ്ടിമലയിലെ ഏലതോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു മൈലാടുംപാറയിലെ അപകടതത്തിൽ സെന്റ് മേരീസ് എസ്റ്റേറ്റില്‍ മുത്തുലക്ഷ്മി(46) ആണ് മരിച്ചത്. പൊന്നാങ്കാണിയില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബജു കിന്‍ഡോയാണ് മരിച്ചത്.
സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി 4 മരണം; കൊല്ലത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചുസംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം. എറണാകുളം, കൊല്ലം ജില്ലകളിലാണ് അപകടം നടന്നത്. കൊല്ലം കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്.
ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയിലാണ് അപകടം ഉണ്ടായത്.
മറ്റൊരു സംഭവത്തിൽ എറണാകുളം എസ്.എൻ ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20) ഉദയംപേരൂർ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്.
Also Read-
അര ഷവായിയും നാല് കുബ്ബൂസും! ഹോട്ടലെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പൊലീസുകാരന്KSRTC ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി ; ഹോട്ടല്‍ ജീവനക്കാരന് മരിച്ചുകെഎസ്ആര്‍ടിസി ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യാത്രക്കാരന് മരിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലിന് സമീപം തിങ്കളാഴ്ച രാത്രി 11.45ന് ആയിരുന്നു അപകടം. പൊന്‍കുന്നത്തെ ഹോട്ടല്‍ ജീവനക്കാരനായ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രന്‍പിള്ളയാണ് (62) മരിച്ചത്. രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് രാജേന്ദ്രൻ പിള്ള വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.
പൊൻകുന്നം ഡിപ്പോയുടെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിനടിയിലേക്കാണ് സ്കൂട്ടർ തെന്നിമറിഞ്ഞ് വീണത്. ബസിന്റെ മുൻഭാഗത്ത് ഇടതുവശത്തെ ചക്രത്തിനിടയിൽ കുരുങ്ങി സ്കൂട്ടർ തകർന്നു. സംഭവം നടന്നയുടൻതന്നെ പൊൻകുന്നം പോലീസ് സ്ഥലത്തെത്തി യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പെരിക്കല്ലൂരിൽ നിന്ന് പൊൻകുന്നത്തേക്ക് എത്തിയതാണ് ബസ്. മഴപെയ്ത് കഴിഞ്ഞ സമയത്ത് സ്കൂട്ടർ റോഡിൽ തെന്നിനീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.