ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയവർ (morning walk) ലോറിയിടിച്ചു മരിച്ച സംഭവത്തിൽ മരണം മൂന്നായി. പരിക്കേറ്റു ചികിത്സയിലായിരുന്ന രാമചന്ദ്രൻ നായർ (72) മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.
അപകടസ്ഥലത്തു നിന്നും രണ്ടുപേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം.
Summary: Three people hit by a truck during morning walk died in Alappuzha. Gravely injured two are admitted to the nearest hospital. The accident occurred at 6am today
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.