എറണാകുളം: മൂവാറ്റുപുഴ മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോൾ (36), മകൾ അൽന (ഒന്നര വയസ്സ്), മേരി ജോൺ (60) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി ഇവരുടെ നേരെ ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. തൊടുപുഴ– മൂവാറ്റുപുഴ റോഡിലാണ് സംഭവം.
Also read-മലപ്പുറം അങ്ങാടിപ്പുറത്ത് ഓട്ടോയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു
തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് വാഴക്കുളം മടക്കത്താനത്ത് അപകടമുണ്ടായത്. സാധനങ്ങള്‍ വാങ്ങുവാനായി കടയിലേക്കിറങ്ങിയതായിരുന്നു പ്രദേശവാസിയായ മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവര്‍ എല്‍ദോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും മകളുടെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Died in an accident, Ernakulam