മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ റോഡരികിലെ കെട്ടിടത്തിലേക്കിടിച്ചു കയറി അപകടത്തിൽ 3 പേർ മരിച്ചു. 5 പേർക്കു ഗുരുതരമായി പരുക്കേറ്റു. 'പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനായി അഭിനയിച്ച വാളകം മേക്കടമ്പ് നടപ്പറമ്പിൽ ബേസിൽ ജോർജ് (30), വാളകം ഇലവങ്ങത്തടത്തിൽ ബാബുവിന്റെ മകൻ നിധിൻ(35), വാളകം ഇല്ലേൽ വീട്ടിൽ ജോയിയുടെ മകൻ അശ്വിൻ ജോയ് (29) എന്നിവരാണ് മരിച്ചത്.
വാളകം മറ്റപ്പിള്ളിൽ ലതീഷ് (30), സാഗർ (19), കെട്ടിടത്തിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളായ റമോൺ ഷേഖ്(37), അമർ, ജയദീപ് (30) എന്നിവർക്കാണു പരുക്ക്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതിന് വാളകം മേക്കടമ്പ് പള്ളിത്താഴത്താണ് അപകടം.
You may also like:ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്[NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ[NEWS]ബോറടി മാറ്റാൻ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി[NEWS]
കോലഞ്ചേരിയിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, പൊങ്ങണത്തിൽ ജോണിന്റെ വീടിനോടു ചേർന്നുള്ള കടയിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ബേസിൽ ജോർജും നിധിനും അശ്വനും ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Accident in Kerala, Actor, Ernakulam