പത്തനംതിട്ട: മാരാമൺ കൺവെൻഷനെത്തിയ സഹോദരങ്ങൾ ഉൾപ്പടെ മൂന്നുപേർ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടു. ചെട്ടിക്കുളങ്ങര സ്വദേശി എബിൻ, കണിമങ്കലം സ്വദേശികളായ മെറിൻ, മെസിൻ എന്നിവരാണ് ഒഴിക്കിൽപ്പെട്ടത്.
ഇന്ന് വൈകിട്ട് 3:30യോടെയാണ് അപകടമുണ്ടായത്. മാരാമൺ കൺവെൻഷൻ കാണാനെത്തിയതായിരുന്നു മൂന്നുപേരും. കൺവെൻഷനിൽ പങ്കെടുത്തു മടങ്ങുമ്പോൾ കുളിക്കാൻ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പരാപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
പത്തനംതിട്ടയിൽ നിന്നുള്ള സ്‌കൂബാ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. അഗ്നിരക്ഷാസേനാംഗങ്ങളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
Also Read- പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ നാലു പേർക്ക് നീർനായയുടെ ആക്രമണത്തിൽ പരിക്ക്
ഒരാൾ ആഴത്തിലേക്ക് വീഴുന്നതു കണ്ട് മറ്റു രണ്ടുപേർ രക്ഷിക്കാനായി ചാടിയപ്പോഴാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ കരയ്ക്കെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കൂടെ ഉള്ളവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അതിനിടെ പത്തനംതിട്ടനിന്നു ഫയർ ഫോഴ്സും സ്കൂബ സംഘവും എത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
News Summary- Three people, including brothers who had come to the Maramon Convention, were swept away in the Pampanadi. Ebin from Chettikulangara, Merin and Mesin from Kanimangalam were evicted.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.