• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് രണ്ടു കുട്ടികളടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട് രണ്ടു കുട്ടികളടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കുട്ടികളുടെ കാലിന്റെ പിന്‍ഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയില്‍ മുറിവേറ്റിട്ടുണ്ട്.

  • Last Updated :
  • Share this:
    കോഴിക്കോട്: അരക്കിണറില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഷാജുദ്ദീന്‍, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഗ, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നൂറാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഉച്ചതിരിഞ്ഞ് 3 30 തോടെയാണ് സ്‌കൂളിന് സംഭവം. ഗോവിന്ദപുരം സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്.

    കുട്ടികളുടെ കാലിന്റെ പിന്‍ഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഷാജുദ്ദീന് കടിയേറ്റത്. പരിക്കേറ്റവരെ ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read-കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയെന്ന് സംശയം

    കടയിൽ പോയിവന്ന പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു; കൈയിലും തുടയിലും കടിയേറ്റു

    കോഴിക്കോട്: കടയിൽനിന്ന് മടങ്ങിവരുന്നതിനിടെ പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 11മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വച്ചാണ് സംഭവം. മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയ്ക്കാണ് കടിയേറ്റത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയസൂര്യ.

    Also Read-നായ കടിക്കുമോയെന്ന് ഭയം; ജോലി ഉപേക്ഷിച്ച് ബൂത്ത് ലെവൽ ഓഫീസർ

    പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് തെരുവുനായ കുട്ടിയുടെ നേരെ ചാടി വീഴുകയായിരുന്നു. കുട്ടിയുടെ കൈയിലും തുടയിലുമാണ് കടിയേറ്റത്. നാദാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
    Published by:Jayesh Krishnan
    First published: