• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണു; മൂന്നുപേർക്ക് പരിക്ക്

Accident | കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണു; മൂന്നുപേർക്ക് പരിക്ക്

കാര്‍ ഇടിച്ച സുരക്ഷാ ഭിത്തിയുടെ നിര്‍മാണത്തില്‍ കമ്പി ഉള്‍പ്പെടെ ഉപയോഗിക്കാത്തതാണ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു

Car-accident_TSY

Car-accident_TSY

  • Share this:
    കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് തോട്ടിലേക്ക് വീണ് (Car accident) മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
    താമരശേരി കൂടത്തായി മൈക്കാവ് റോഡില്‍ ദുര്‍ഗ്ഗാ നഗറിലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരന്‍, ഭാര്യ സിന്ധു, മകള്‍ മാനസി എന്നിവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഇടിച്ച സുരക്ഷാ ഭിത്തിയുടെ നിര്‍മാണത്തില്‍ കമ്പി ഉള്‍പ്പെടെ ഉപയോഗിക്കാത്തതാണ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

    കാസർകോട് കാർ കിണറ്റിലേക്ക് വീണു; നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

    കാസർഗോഡ് ഉദുമയിൽ നിന്നു പൂച്ചക്കാടിലേക്കുള്ള യാത്ര മധ്യേ കാർ നിയന്ത്രണം വിട്ട് കാഞ്ഞങ്ങാട് ആവിയിൽ നിന്നു പള്ളിക്കര ബീച്ചിലേക്കു പോവുകയായിരുന്ന വർ സഞ്ചരിച്ച ഇരു ചക്ര വാഹനത്തിലടിച്ച ശേഷം കാർ 15 മീറ്ററോളം ആഴമുളള പള്ളിയുടെ അടുത്തുള്ള കിണറിൽ കാർ വീണു. ഇതിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ നാട്ടുകാരും പിതാവിനെ അഗ്നി രക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം ഉദുമ സ്വദേശി അബ്ദുൾ നാസർ, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മൽ, വാഹിദ് എന്നിവരുടെ കാറാണ് കിണറ്റിൽ വീണത്.

    Also Read- Car Accident | യുവതി പോലീസ് സ്റ്റേഷനുള്ളിലേക്ക് കാ‍ർ ഇടിച്ചുകയറ്റി; വഴിതെറ്റിച്ചത് GPS എന്ന്

    അപകടം കണ്ടയുടൻ നാട്ടുകാരായ രാമചന്രൻ, അയ്യപ്പൻ, ബാബു എന്നിവർ ഉടൻ കിണറ്റിൽ ഇറങ്ങി മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി മുകളിൽ എത്തിച്ചു. അപ്പോഴേക്കും കാഞ്ഞങ്ങാടു നിന്നു സ്റ്റേഷൻ ഓഫിസർ പി. വി. പവിത്രന്റെ നേതൃത്വത്തിൽ എത്തിയ സേനയിലെ ഇ.വി ലിനേഷ്, എച്ച് നിഖിൽ കിണറ്റിൽ ഇറങ്ങിയാണ് നസീറിനെ രക്ഷപ്പെടുത്തിയത്. ഇരു ചക്ര വാഹനം ഓടിച്ച ഫസില '(29) ബന്ധുക്കളായ അസ്മില (14 ), അൻസിൽ (9 ) എന്നിവരെ നാട്ടുകാർ ചേർന്ന് മൺസൂർ ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെ കിണറിൽ അകപ്പെട്ടവരെയെയും എത്തിച്ചു. ഇതിൽ ഫസിലയ്ക്ക് പരിക്ക് അൽപം ഗുരുതരം. കുട്ടികളിൽ മുന്നുപേരെ സ്കാനിംഗിനു വിധേയമാക്കി.

    അഗ്നിരക്ഷാ സേനയിലെ ഓഫിസർമാരായ കെ.വി മനോഹരൻ ,രാജൻ തൈവളപ്പിൽ ,ശരത്ത് ലാൽ , ഹോംഗാർഡുമാരായ യു രമേശൻ , പി.രവീന്ദ്രൻ സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ്, അബ്ദുൾ സലാം, രതിഷ് , പുറമെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
    Published by:Anuraj GR
    First published: