• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞു; വിദ്യാര്‍ഥിയടക്കം മൂന്നു പേരെ കാണാനില്ല

അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞു; വിദ്യാര്‍ഥിയടക്കം മൂന്നു പേരെ കാണാനില്ല

 ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.

  • Last Updated :
  • Share this:
    അച്ചന്‍കോവലിലാറില്‍ പള്ളിയോടം മറിഞ്ഞ് മൂന്ന്  പേരെ കാണാതായി. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യന്‍, രാകേഷ്,  എന്നിവരെയാണ് കാണാതായത്. പ്രായിക്കര സ്വദേശിയായ മറ്റൊരാളെ കൂടി കാണാതായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പ്ലസ്‌ ടു വിദ്യാർത്ഥിയാണ് ആദിത്യൻ. വലിയ പെരുംമ്പുഴ കടവിലായിരുന്നു അപകടം.



    രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തിൽ അമിതമായി ആളുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.കുട്ടികൾ വള്ളത്തില്‍ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു.. ഈ സമയത്താണ് വള്ളം ആറ്റിലേക്ക് മറിഞ്ഞത്. പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
    Published by:Arun krishna
    First published: