ഇന്റർഫേസ് /വാർത്ത /Kerala / Accident | തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് മൂന്ന് പ്ലസ് വൺ വിദ്യാർഥികൾ മരിച്ചു

Accident | തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് മൂന്ന് പ്ലസ് വൺ വിദ്യാർഥികൾ മരിച്ചു

TVM_bike-accident

TVM_bike-accident

വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി കുറ്റിക്കാട്ടിനുള്ളിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

  • Share this:

തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ച് മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ വഴയിലയിലാണ് ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചത്. ബിനീഷ്(16), സ്റ്റെഫിൻ(16), മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നുപേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈകിട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടം. അമിതവേഗതയിലായിരുന്നു ബൈക്ക്. വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി കുറ്റിക്കാട്ടിനുള്ളിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തി. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Elephant | ആനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ തകർന്നു; ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപെട്ടു

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ പൂർണമായും തകർന്ന ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുറ്റിവാലി സ്വദേശിയായ ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡിന്റെ ഓട്ടോയ്ക്കു നേരെ ഓറ്റയാന്‍റെ ആക്രമണം ഉണ്ടായത്. പെട്ടെന്ന് റോഡിലേക്ക് ഓടിക്കയറിയ കാട്ടാന ഓട്ടോറിക്ഷ കുത്തിമലര്‍ത്തി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ മൂന്നാര്‍-സൈലന്റ്‌വാലി റോഡിലാണ് സംഭവം

കുറ്റിയാര്‍വാലില്‍ നിന്നു കാടിയിറങ്ങിയ കാട്ടാനയാണ് റോഡിലേക്ക് ഓടിക്കയറി ഓട്ടോറിക്ഷ കുത്തിമറിച്ചത്. തുമ്പിക്കൈ കൊണ്ട് ഓട്ടോ ഉയര്‍ത്തിപിടിക്കുകയും യുവാവിനെ വലിച്ച്‌ പുറിത്തിടുകയായിരുന്നു. അതിനുശേഷം കാല്‍ ഉയര്‍ത്തി ആന്‍റണി റിച്ചാർഡിനെ ചവിട്ടാന്‍ കാട്ടാന ശ്രമിച്ചു. എന്നാൽ പെട്ടെന്ന് വഴുതിമാറി തേയിലക്കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയാണ് യുവാവ് രക്ഷപ്പെട്ടത്.

വിമാനത്തിൽ വെച്ച് ജന്മം നൽകിയ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; 20കാരി അറസ്റ്റിൽ

ജനിച്ച ഉടനെ തന്നെ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതായുള്ള വാർത്തകൾ നമ്മൾ കാണാറുണ്ട്. വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് പിന്നീട് അനാഥാലയങ്ങളിൽ വളരേണ്ടി വരുന്ന നിരവധി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സമാനമായ രീതിയിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ഒരു യുവതിയെ പോലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. മഡഗാസ്കറിലെ (Madagascar) മൗറീഷ്യസിലാണ് (Mauritius) സംഭവം നടന്നത്.

എയർ മൗറീഷ്യസ് വിമാനത്തിലെ (Air Mauritius flight) ചവറ്റുകുട്ടയിലാണ് യുവതി നവജാത ശിശുവിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ മഡഗാസ്കറിൽ നിന്നുള്ള ഈ സ്ത്രീയെ മൗറീഷ്യസ് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് 20 കാരിയായ ഈ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും കുഞ്ഞിന്റെ അമ്മ അവർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പുതുവത്സര ദിനത്തിൽ മഡഗാസ്കറിൽ നിന്ന് എത്തിയ എയർ മൗറീഷ്യസ് വിമാനത്തിൽ പതിവ് പരിശോധനയ്ക്കിടെയാണ് സർ സീവൂസഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Sir Seewoosagur Ramgoolam International Airport) ഉദ്യോഗസ്ഥർ കുട്ടിയെ ചവറ്റുകുട്ടയിൽ കണ്ടെത്തിയത്. പോലീസ് അറസ്റ്റിന് ശേഷം നവജാത ശിശുവും അമ്മയും ഇപ്പോൾ സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ അവരെ രണ്ടു പേരെയും പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

First published:

Tags: Accident, Bike accident