• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരാഴ്ചയ്ക്കിടെ കായംകുളം സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് അപകടം;കാലിൽ വണ്ടി, കുഴിയിൽ വീണു, തെരുവുനായയുടെ കടി

ഒരാഴ്ചയ്ക്കിടെ കായംകുളം സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് അപകടം;കാലിൽ വണ്ടി, കുഴിയിൽ വീണു, തെരുവുനായയുടെ കടി

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്.ഐ റോഡിലെ കുഴിയിൽ വീണു പരിക്കേറ്റു. ഒടുവിൽ കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്ന ഹോം ഗാർഡിന് തെരുവ് നായയുടെ കടിയേൽക്കുകയും ചെയ്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ആലപ്പുഴ: കായംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇത്ര അത്ര നല്ല കാലമല്ല. തുടർച്ചയായ ദിവസങ്ങളിൽ കായംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അപകടത്തിൽപ്പെടുകയാണ്. വാഹനപരിശോധനയ്ക്കിടെ ട്രാഫിക് എഎസ്ഐയുടെ കാലിലൂടെ ബൈക്ക് കയറ്റിയിറക്കിയതാണ് ആദ്യ സംഭവം. അതിനുശേഷം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്.ഐ റോഡിലെ കുഴിയിൽ വീണു പരിക്കേറ്റു. ഒടുവിൽ കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്ന ഹോം ഗാർഡിന് തെരുവ് നായയുടെ കടിയേൽക്കുകയും ചെയ്തു. തുടയിൽ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഹോം ഗാർഡിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

    വാഹനപരിശോധനയ്ക്കിടെ അപകടം

    വാഹന പരിശോധനക്കിടെ പൊലീസുകാരന്‍റെ കാലിലൂടെ ബൈക്ക് കയറ്റിയിറക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കായംകുളം ട്രാഫിക് എ എസ് ഐ അമീർ ഖാന്റെ കാലിലൂടെയാണ് ബൈക്ക് കയറിയത്. അമീർ ഖാൻ കൈ കാണിച്ചിട്ടും, ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ നിർത്താതെ പോവുകയായിരുന്നു. കായംകുളം മുരുക്കുംമൂട്ടിൽ വെച്ചാണ് അപകടം നടന്നത്. എ‌എസ്‌ഐ അമീർ ഖാനെ സഹപ്രവർത്തകർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

    ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്.ഐ റോഡിലെ കുഴിയിൽ വീണു

    കായംകുളം സ്റ്റേഷനിലെ എസ് ഐ ഉദയകുമാറാണ് ദേശീയപാതയിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെ പി എ സി ജംഗ്ഷനിലെ കുഴിയിൽ വീണ് പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി. ആലപ്പുഴ ജില്ലയിൽ ദേശിയ പാത 66 ൽ ഏറ്റവും കൂടുതൽ കുഴികളുള്ളത് ഹരിപ്പാട് - കായംകുളം - കൃഷ്ണപുരം റീച്ചിലാണ്. ഇതിൽ ഹരിപ്പാട് കൊറ്റംകുളങ്ങര ഭാഗത്ത് അറ്റുകുറ്റപ്പണി ഭാഗീകമായി പൂർത്തിയായി. എന്നാൽ കൊറ്റംകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ഇനിയും പണി തുടങ്ങിയിട്ടില്ല.

    പൊലീസ് സ്റ്റേഷന് മുന്നിൽ ഹോം ഗാർഡിന് തെരുവുനായയുടെ കടിയേറ്റു

    കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ പൊലീസുകാരൻ ഉൾപ്പടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റഷൻ പരിസരത്താണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ഹോം ഗാർഡ് രഘുവിന് തുടയിൽ കടിയേറ്റു. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കായംകുളം പോലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന രഘു.
    Published by:Anuraj GR
    First published: