മാനന്തവാടി: യുവാവിനെതിരെ കള്ളക്കേസെടുത്ത(Fake Case) മൂന്ന് പൊലീസ്(Police) ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്(Suspension). കഞ്ചാവ് ഉപയോഗിച്ചെന്ന പേരില്‍ വെള്ളമുണ്ട പൊലീസാണ് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിതിനെതിരെ വ്യാജ കേസെടുത്തത്. വെള്ളമുണ്ട എസ്എച്ച്ഒ ഷജു ജോസഫ്, ഗ്രേഡ് എസ്ഐ സുരേന്ദ്രന്, ഗ്രേഡ് എസ്ഐ ഐ മുഹമ്മദലി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഹെല്‍മറ്റും മാസ്കും ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിനായിരുന്നു യുവാവിനെ പിടികൂടിയത്. എന്നാല്‍ പിന്നീട് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നരോപിച്ച് ബന്ധപ്പെട്ടവര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
വാഹന പരിശോധനയ്ക്കിടെയാണ് സാബിതിനെ പൊലീസ് പിടികൂടിയത്. രേഖകള്‍ പരിശോധിച്ച ശേഷം വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം 500 രൂപ പിഴയടയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ സാബിത്തിനോട് ഫോണില്‍ വിളിച്ച് പിഴത്തുക കോടതിയില്‍ അടയ്ക്കണമൈന്നും സ്റ്റേഷനില്‍ അടച്ച തുക തിരിച്ചു വാങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
പണം തിരിച്ചുവാങ്ങി വീട്ടിലെത്തിയ യുവാവ് കഞ്ചാവ് ഉപയോഗിച്ചതിന് എന്‍ഡിപിഎസ് കേസാണ് എടുത്തിരിക്കുന്നതെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാതിയുമായി സമീപിക്കുകയായിരുന്നു. എസ്പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജി, ഡിഐജി എന്നിവര്‍ അന്വേഷണ വിധേയമായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
കുറ്റപത്രം സമര്‍പ്പിച്ചതില്‍ അശ്രദ്ധയും കൃത്യവിലോപവും കാണിച്ചതിന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷൈജു ജോസഫിനെ നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവും എന്‍ഡിപിഎസ് കേസെടുത്തതിനും അന്വേഷണം നടത്തിയതിനും ഗ്രേഡ് എസ്ഐ സുരേന്ദ്രന്, എഎസ്ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡിഐജി രാഹുല്‍ ആര് നായരും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.