നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Idukki Dam | ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; ചെറുതോണിയില്‍ കടകള്‍ ആവശ്യമെങ്കില്‍ ഒഴിയണം; നോട്ടീസ് നല്‍കി

    Idukki Dam | ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; ചെറുതോണിയില്‍ കടകള്‍ ആവശ്യമെങ്കില്‍ ഒഴിയണം; നോട്ടീസ് നല്‍കി

    35 സെന്റീമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നത്.

    news18 malayalam

    news18 malayalam

    • Share this:
      ഇടുക്കി: ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ആദ്യം തുറന്നത് മൂന്നാം നമ്പര്‍ ഷട്ടറാണ്. പിന്നാലെ ചെറുതോണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് നാലാമത്തെ ഷട്ടര്‍ തുറന്നത്. ഇതിന് പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നു.

      സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം ഒഴുകുക. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.അണക്കെട്ട് തുറന്നുള്ള വെള്ളം ചെറുതോണി ടൗണിലെത്തി. ചെറുതോണി പട്ടണത്തിലെ പുഴയോട് ചേര്‍ന്നുള്ള കടകള്‍ക്ക് ആവശ്യമെങ്കില്‍ ഒഴിയണമെന്ന് കാണിച്ചുള്ള നോട്ടീസ് നല്‍കി തുടങ്ങി. റവന്യൂ വകുപ്പാണ് നോട്ടീസ് നല്‍കുന്നത്.

      ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി.

      Also Read-Idukki Dam | ഒരിക്കല്‍ കൂടി ഷട്ടറുകള്‍ തുറക്കുമ്പോള്‍; ചരിത്രത്തില്‍ നാലാം തവണ ഇടുക്കി ഡാം തുറക്കുന്നു

      ചെറുതോണിക്ക് പിന്നാലെ തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളിലേക്കാണ് അടുത്തതായി വെള്ളമെത്തുന്നത്. വെള്ളം പിന്നീട് എത്തുന്നത് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവര്‍ പെരിയാര്‍ വഴി, നേര്യമംഗലത്തും വെള്ളമെത്തും.

      അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാര്‍ അണക്കെട്ടിലെ വെള്ളവും പെരിയാറില്‍ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാര്‍ അറബിക്കടലില്‍ ചേരും.

      Also Read-Kerala Rains Live Update|ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദേശം

      2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ 2398.04 അടിയാണ് ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

      മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. 2018 ആവര്‍ത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}