ഇടുക്കി: ഇടുക്കി പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ രാവിലെ 9 മണിക്ക് തുറക്കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് കൊണ്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതമാണ് തുറക്കുക.
ഷട്ടറുകള്‍ തുറക്കുന്നതിലൂടെ 130 ക്യുമെക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടും എന്ന് കളക്ടര്‍ അറിയിച്ചു. പൊന്മുടി പുഴയില്‍ 60 സെന്റീ മീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യതയുണ്ട്.
പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മുല്ലപ്പെരിയാറിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു; ജലനിരപ്പ് 141.50 അടി
ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇപ്പോള്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.
കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് കഴിഞ്ഞ ദിവസം രാത്രി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴ് ഷട്ടറുകള്‍ തമിഴ്നാട് തുറന്നത്. ഏഴ് ഷട്ടറുകളില്‍ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെന്റി മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.
സെക്കന്റില്‍ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയര്‍ന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടര്‍ തുറന്ന് തീരദേശവാസികളെ ആശങ്കയിലാക്കിയിരുന്നു.
പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. 4,000 ഘനയടി ജലമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ 60 സെന്റീ മീറ്ററും നാലു ഷട്ടര്‍ 30 സെന്റീ മീറ്ററുമാണ് തുറന്നിരിക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിനെ കൂടാതെ ആളിയാര്‍, ഇടുക്കിയിലെ നെടുംകണ്ടം കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി. ആളിയാര്‍ ഡാമില്‍ 11 ഷട്ടറുകള്‍ 21 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് പറമ്പിക്കുളം -ആളിയാര്‍ സബ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇടുക്കി നെടുംകണ്ടം കല്ലാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്.
Also Read-Mofiya |സുഹൈൽ സൈക്കോ പാത്ത്; മോഫിയ ഏറ്റു വാങ്ങിയത് ശാരിരീകവും മാനസികവുമായ പീഡനങ്ങളെന്ന് സഹപാഠികൾ
കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ ബോഡി മെട്ട്- ബോഡി നായ്ക്കന്നൂര്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചു.
Also Read-Police | ജോലി സമയങ്ങളില്‍ പോലീസ് യൂണിഫോം നിര്‍ബന്ധം: തൃശൂര്‍ സ്വദേശിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
പെരിയാറില്‍ 75 സെന്റി മീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.