HOME » NEWS » Kerala » THREE SHUTTERS OF MALANKARA DAM TO BE OPENED ON SATURDAY TV

Kerala Cyclone | മലങ്കര അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ ശനിയാഴ്ച്ച തുറക്കും

നിലവിൽ ഡാമിലെ ജലനിരപ്പ് 40.80 മീറ്ററാണ്. അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്

News18 Malayalam | news18-malayalam
Updated: May 14, 2021, 9:58 PM IST
Kerala Cyclone | മലങ്കര അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ ശനിയാഴ്ച്ച തുറക്കും
മലങ്കര ഡാം (ഫയൽ ചിത്രം)
  • Share this:
മൂവാറ്റുപുഴ: മലങ്കര അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ മെയ് 15 ശനിയാഴ്ച്ച രാവിലെ എട്ട് മണിക്ക് തുറന്ന് വിടും എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മൂന്ന് ഷട്ടറുകളും 50 സെൻ്റീ മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കും.

സംസ്ഥാനത്ത് ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറിന് ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എം വി ഐ പി അധികൃതർ അറിയിച്ചു.

കനത്ത മഴയോ, മൂലമറ്റം പവ്വർ ഹൗസിൽ നിന്നും വൈദ്യുതോൽപ്പാദനത്തിന് ശേഷം എത്തുന്ന വെള്ളത്തിൻ്റെ അളവ് ക്രമാതീതമായി കൂടുകയോ ചെയ്താൽ തുറന്ന് വിടുന്ന വെള്ളത്തിൻ്റെ അളവ് ഒരു മീറ്റർ ആക്കി ഉയർത്തും.

നിലവിൽ ഡാമിലെ ജലനിരപ്പ് 40.80 മീറ്ററാണ്. അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.

മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നും ഉത്പാദന ശേഷം എത്തുന്ന വെള്ളവും ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിലെ തോട്, പുഴ എന്നിവിടങ്ങളിൽ നിന്നും സ്വഭാവികമായി ഒഴുകിയെത്തുന്ന വെള്ളവുമാണ് മലങ്കര അണക്കെട്ടിൽ സംഭരിക്കുന്നത്.
Published by: user_57
First published: May 14, 2021, 9:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories