HOME /NEWS /Kerala / വീട്ടുകാരറിയാതെ നൈറ്റ് റൈഡിങ്ങിനിറങ്ങി; അപകടകരമായി ബൈക്കോടിച്ച വിദ്യാർഥികൾ പിടിയില്‍

വീട്ടുകാരറിയാതെ നൈറ്റ് റൈഡിങ്ങിനിറങ്ങി; അപകടകരമായി ബൈക്കോടിച്ച വിദ്യാർഥികൾ പിടിയില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

18 വയസ്സില്‍ താഴെ പ്രായമുള്ള തൃശ്ശൂർ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസ്സിൽ പഠിക്കുന്നവരാണ്

  • Share this:

    കൊച്ചി: വീട്ടുകാരറിയാതെ നൈറ്റ് റൈഡിങ്ങിനിറങ്ങി അപകടകരമായി ബൈക്കോടിച്ച വിദ്യാർഥികൾ പിടിയില്‍. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്ലസ് ടു വിദ്യാർഥികൾ കുടുങ്ങിയത്. റോയല്‍ എൻഫീൽഡ് ബുള്ളറ്റിലാണ് മൂന്നംഗ സംഘം യാത്ര ചെയ്തത്.

    18 വയസ്സില്‍ താഴെ പ്രായമുള്ള തൃശ്ശൂർ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസ്സിൽ പഠിക്കുന്നവരാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് വീടുകളിൽ ഉറങ്ങാൻ കിടന്ന ശേഷം ഇവര്‍ രാത്രി 12 മണിയോടെ വീട്ടുകാർ അറിയാതെ വാഹനമെടുത്തു നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് എത്തിയതാണെന്ന് മനസ്സിലാക്കി.

    നൈറ്റ് റൈഡിങ്ങെന്ന പേരില്‍ വീട്ടുകാരറിയാതെ വാഹനമെടുത്ത് പുറത്തിറങ്ങിയ ശേഷം അവരുണരുന്നതിനു മുമ്പ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നുപേരുടെയും രക്ഷകർത്താക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം കുട്ടികളെ അവരുടെ ഒപ്പം പറഞ്ഞയച്ചു.

    വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെയുള്ള റോഡുകളിൽ രൂപമാറ്റം വരുത്തിയ മോട്ടോർസൈക്കിൾ, കാറുകൾ എന്നിവ അമിത വേഗതയിലും അപകടകരമായും ഓടിച്ച് തത്സമയം വീഡിയോ റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്.

    First published:

    Tags: Kerala news, Kochi, Motor vehicle department