നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അഞ്ചലിൽ കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്

  അഞ്ചലിൽ കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്

  ഗുരുതരമായി പരുക്കേറ്റ രണ്ടു വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • News18
  • Last Updated :
  • Share this:
   കൊല്ലം: അഞ്ചലിൽ കാർ ഇടിച്ച് വിദ്യാർഥികൾക്ക് പരുക്ക്. ഏറം എൽ പി എസ് സ്കൂളിലെ മൂന്നു വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർത്ഥിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

   ആറു പേർക്ക് നിപാ ഇല്ല; വാർത്ത സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

   രാവിലെ അമ്മമാർക്കൊപ്പം സ്കൂളിലേക്ക് പോകാൻ റോഡ് വശത്തുകൂടി നടന്നുവരികയായിരുന്നു വിദ്യാർത്ഥികൾ. ഇവർക്കുമേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ അമ്മമാർക്കും പരുക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ അമ്മയ്ക്കൊപ്പം കൈക്കുഞ്ഞും ഉണ്ടായിരുന്നു. രണ്ട് അമ്മമാരുടെയും കൈക്കുഞ്ഞിന്‍റെയും പരുക്ക് ഗുരതരമല്ല. ഇവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
   First published: