നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു ദിവസം മൂന്ന് മോഷണം ; പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്

  ഒരു ദിവസം മൂന്ന് മോഷണം ; പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്

  മോഷണം നടത്തി പിടിയില്‍ ആയതിനുശേഷം ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മോഷണം നടത്തുകയാണ് പതിവ്.

  • Share this:
  ഒരു ദിവസം മൂന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് വേണുഗോപാല്‍ മോഷണം തുടങ്ങുന്നത്. ആലുവ ബാങ്ക് ജംഗ്ഷനില്‍ നിന്ന് ആദ്യം ഒരു ബൈക്ക് മോഷ്ടിക്കുകയും പിന്നീട് ഇവിടെനിന്ന് ബൈക്കില്‍ എടത്തലയില്‍ എത്തി. ഇവിടെനിന്ന് വഴിയാത്രക്കാരനായ ഒരാളുടെ മൊബൈല്‍ വേണുഗോപാല്‍ തട്ടിപ്പറിക്കുകയും ചെയ്തു. മോഷണ വിവരം അറിഞ്ഞ പോലീസ് ഇയാളെ പിന്തുടര്‍ന്നു. പോലീസ് ബൈക്ക് മനസ്സിലാക്കി എന്നറിഞ്ഞ വേണുഗോപാല്‍ ഈ വാഹനം എടത്തലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

  പിന്നീട് എടത്തലയില്‍ നിന്നുതന്നെ മറ്റൊരു ബൈക്ക് മോഷ്ടിച്ച് അവിടെനിന്ന് കടന്നുകളയുകയായിരുന്നു. ഇയാള്‍ സഞ്ചരിക്കുന്ന റൂട്ട് മനസ്സിലാക്കിയ പോലീസ് പിന്തുടര്‍ന്നു. വൈകിട്ടോടെയാണ് വേണുഗോപാലിനെ പോലീസ് പിടികൂടുന്നത്. വേണുഗോപാലില്‍ നിന്ന് 3 മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. വിവിധ ഇവിടങ്ങളില്‍ നിന്ന് ഇയാളിത് മോഷ്ടിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. വേണുഗോപാലിനെതിരെ ഇരുപതോളം കേസുകളുണ്ട്. മോഷണം നടത്തി പിടിയില്‍ ആയതിനുശേഷം ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങും. പിന്നീട് വീണ്ടും മോഷണം നടത്തുകയാണ് പതിവ്.

  വേണുഗോപാലിനെ പിടികൂടുന്നതിനായി എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.ഡി. വൈ.എസ്.പി ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീര്‍, എസ്.ഐ ആര്‍.വിനോദ് സി.പി. ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, എച്ച്. ഹാരിസ്, കെ.ബി സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

  Also read - ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വെക്കാന്‍ എത്തി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയില്‍

  മലപ്പുറം: ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയപ്പെടുത്താന്‍ ശ്രമിക്കവെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും പിടിയില്‍. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് പിടിയിലായത്. ക്ഷേത്രത്തില്‍ മോഷമണം നടത്തിയതിന് പിടിയിലായ ശേഷ് ജാമ്യത്തിലിറങ്ങിയാണ് മറ്റൊരു ക്ഷേത്രത്തില്‍ വീണ്ടും മോഷണം നടത്തിയത്.

  കഴിഞ്ഞ ദിവസമാണ് എടക്കര ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷണം പോയത്. ക്ഷേത്രത്തിന്റെ നാല് ഭണ്ഡാരങ്ങള്‍ കുത്തിതുറക്കുകയും ഓഫീസ് അലമാര കുത്തിതുറന്നുമായിരുന്നു മോഷണം നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

  ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകുമ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. നിലമ്പൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആഭരണം പണയം വെക്കാനുള്ള ശ്രമമാണ് പ്രതിയെ കുടുക്കിയത്. നിരവധി മോഷണക്കേസിലെ പ്രതിയായ സൈനുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

  എടക്കര ടൗണില്‍ നിന്നാണ് സൈനുലിനെ അറസ്റ്റ് ചെയ്തത്. മലയോര മേഖലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിയുടെ മോഷണങ്ങളെന്ന് പൊലീസ് വ്യക്തമാക്കി.
  Published by:Karthika M
  First published:
  )}