നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • INFO:മൂന്നു ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു; ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ കോട്ടയം വഴി

    INFO:മൂന്നു ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു; ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ കോട്ടയം വഴി

    ഡിസംബർ ഒമ്പത് വരെയായിരിക്കും വഴി തിരിച്ചു വിടുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോട്ടയം: പാളത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടുന്നു. ഡിസംബർ ഒമ്പത് വരെയായിരിക്കും വഴി തിരിച്ചു വിടുന്നത്. ട്രെയിൻ നമ്പർ 16603 മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഇന്നുമുതൽ കോട്ടയം വഴിയാണ് ഓടുന്നത്. കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. അതേസമയം വ്യാഴാഴ്ചകളിൽ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ നവംബർ21, 28, ഡിസംബർ 5 എന്നീ ദിവസങ്ങളിൽ ആലപ്പുഴ വഴി തന്നെ ഓടും.

      also read:സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

      ട്രെയിൻ നമ്പർ 12432 നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, ട്രെയിൻ നമ്പർ 22207 എംജിആർ ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എന്നിവയാണ്  വഴിതിരിച്ച് വിടുന്ന മറ്റ് ട്രെയിനുകൾ. നിസാമുദ്ദീനിൽ നിന്ന് 17, 20, 24, 25, 27 ഡിസംബർ ഒന്ന്, നാല്, എട്ട് തീയതികളിൽ പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് എറണാകുളം ടൗണിനു ശേഷം കോട്ടയത്തും നിർത്തും.

      ചെന്നൈയിൽ നിന്ന് നവംബർ 19, 22, 26, 29 ഡിസംബർ മൂന്ന്, ആറ് തീയതികളിൽ യാത്ര തിരിക്കുന്ന ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എറണാകുളം ടൗൺ കോട്ടയം, ചെങ്ങന്നൂർ, കായംകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ നിർത്തും.
      First published: