മരട് ഫ്ലാറ്റ്: പ്രധാനമന്ത്രിക്കുള്ള നിവേദനത്തിൽ ഒപ്പിടാതെ മൂന്നുപേർ; യുഡിഎഫ് എം.പിമാർക്കിടയിൽ ഭിന്നത

മരടിലെ ഫ്ലാറ്റ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ നിന്നുമുള്ള എംപിമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്. സിപിഎം അംഗം എ എം ആരിഫ് ഉൾപ്പെടെ 17 ലോക്സഭാംഗങ്ങൾ കത്തിൽ ഒപ്പുവെച്ചു

news18-malayalam
Updated: September 16, 2019, 7:49 PM IST
മരട് ഫ്ലാറ്റ്: പ്രധാനമന്ത്രിക്കുള്ള നിവേദനത്തിൽ ഒപ്പിടാതെ മൂന്നുപേർ; യുഡിഎഫ് എം.പിമാർക്കിടയിൽ ഭിന്നത
മരട് ഫ്ലാറ്റ്
  • Share this:
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ യുഡിഎഫ് എംപിമാർക്കിടയിൽ ഭിന്നത. കേരളത്തിലെ ലോക്സഭാംഗങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ മൂന്ന് യുഡിഎഫ് എംപിമാർ ഒപ്പിട്ടില്ല. നിയമലംഘകർക്കെതിരെ കർശന നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടാത്തതിനാലാണ് ഒപ്പിടാഞ്ഞതെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി.

മരടിലെ ഫ്ലാറ്റ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ നിന്നുമുള്ള എംപിമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്. സിപിഎം അംഗം എ എം ആരിഫ് ഉൾപ്പെടെ 17 ലോക്സഭാംഗങ്ങൾ കത്തിൽ ഒപ്പുവെച്ചു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻഎന്നിവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. എന്നാൽ യുഡിഎഫ് എംപിമാരായ ടിഎൻ പ്രതാപനും എൻ കെ പ്രേമചന്ദ്രനും രാഹുൽ ഗാന്ധിയും നിവേദനത്തിൽ ഒപ്പുവെച്ചില്ല.. വിഷയത്തിൽ വ്യത്യസ്ത നിലപാടുള്ളതിനാലാണ് ഒപ്പ് വെക്കാതിരുന്നതെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. മരടിൽ വീടുകൾ നഷ്ടപ്പെടുന്നവരോട് അനുഭാവമുണ്ടെങ്കിലും നിയമ ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് നിലപാടെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി.

മരട്: സെന്‍റിമെൻസിൽ കാര്യമില്ല; ഫ്ലാറ്റുടമകൾ തങ്ങളുടെ ഡോക്യുമെന്‍റ് എടുത്ത് ഇങ്ങനെയൊരു ക്ലോസ് ഉണ്ടോയെന്ന് നോക്കണം

രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് എൻ കെ പ്രേമചന്ദ്രനും ഒപ്പ് വെക്കാത്തതെന്നാണ് സൂചന. കത്തിൽ സ്ഥലത്തില്ലാത്തതിനാലാണ് രാഹുൽ ഗാന്ധി ഒഴിവായതെന്നാണ് വിശദീകരണം. എറണാകുളം എം പി ഹൈബി ഈഡനാണ് എം പിമാരെ ഒന്നിച്ചു നിർത്തി പ്രധാനമന്ത്രിക്ക് കത്തയക്കാൻ മുൻകൈയെടുത്തത്. എന്നാൽ യുഡിഎഫ് എംപിമാർ തന്നെ വിട്ടു നിന്നത് നീക്കത്തിന് തിരിച്ചടിയായി.
First published: September 16, 2019, 7:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading