• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂവാറ്റുപുഴയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം ഭാഗത്തുനിന്നും മൂവാറ്റുപുഴ നഗരത്തിലേക്ക് വരികയായിരുന്നു ഒമിനി വാൻ കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയും, തുടർന്ന് ഈ ലോറി തൊടുപുഴ ഭാഗത്തു നിന്നും വന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയുമായിരുന്നു.

  • Share this:

    മൂവാറ്റുപുഴ: മൂവാറ്റുപുഴ 130 ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് ലോറിയും ഒമിനി വാനുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

    കോട്ടയം ഭാഗത്തുനിന്നും മൂവാറ്റുപുഴ നഗരത്തിലേക്ക് വരികയായിരുന്നു ഒമിനി വാൻ കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയും, തുടർന്ന് ഈ ലോറി തൊടുപുഴ ഭാഗത്തു നിന്നും വന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒമിനി യുടെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവർമാർക്കും ചെറിയതോതിൽ പരിക്കേറ്റു.

    Also read-അടിമാലി ടൂറിസ്റ്റ് ബസ് അപകടം: വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയത് കോളേജിൽ അറിയിക്കാതെയെന്ന് തിരൂർ ഐടിഐ

    അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി. മൂന്നു വാഹനങ്ങളും ഓടിക്കുവാൻ പറ്റാത്ത സ്ഥിതിയിലായതിനെ തുടർന്ന് പോലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.

    Published by:Sarika KP
    First published: