ഊട്ടി: തമിഴ്നാട്ടിലെ മുതമല കടുവാ സങ്കേതത്തില്‍ കടുവ ചത്തതോടെ ഒറ്റപ്പെട്ട രണ്ട് കടുവാ കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില് കണ്ടു നിന്നവര്‍ക്ക് നൊമ്പരമായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സിങ്കാര റെയ്ഞ്ചില്‍ വനപാലകര്‍ പെണ്‍കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്.
ശിങ്കാര റെയ്ഞ്ചിലെ വനമേഖലയില്‍ പട്രോളിംഗിനിടെയാണ് വനപാലകര്‍ കടുവയുടെ ജഡം കണ്ടെത്തിയത്. സമീപത്തായി കരയുന്ന രണ്ട് പെണ് കടുവാ കുഞ്ഞുങ്ങളും. അച്ചക്കരെയില് പൊന്തക്കാട്ടില്‍ ഉറുമ്പരിച്ച നിലയിലായിരുന്നു പെണ്‍കടുവയുടെ ജഡം. സമീപത്തുള്ള ദിവസങ്ങള്‍ മാത്രം പ്രായമുള്ള കടുവ കുഞ്ഞുങ്ങളെ വനപാലകര്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി. എന്നാല്‍ പെട്ടിത്തുറന്ന് ഇവറ്റകള് പുറത്തുചാടി ബഹളം വച്ചു.
കടുവാകുഞ്ഞുങ്ങള് കരച്ചില് നിര്‍ത്താതെ വന്നതോടെ വനപാലകര്‍ സിറിഞ്ചിലൂടെ പാലും വെള്ളവും നല്കി. കുഞ്ഞുങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് വനപാലകര്‍ പറഞ്ഞു. കടുവാകുഞ്ഞുങ്ങളെ കാട്ടിലേക്ക് വിടാതെ സംരക്ഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വിഷം അകത്ത് ചെന്നതാണ് എട്ടുവയസ്സു പ്രായം കണക്കാക്കുന്ന കടുവയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്ന മുറയ്ക്കേ കാരണം വ്യക്തമാകുകയുള്ളുവെന്ന് വനപാലകര്‍ പറഞ്ഞു.
103 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് മുതുമല കടുവാസങ്കേതം സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃക പദ്ധയില്‍ വരുന്ന മുതുമലയില്‍ 65 കടുവകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ വരുന്ന മുതുമല വയനാട്ടിലെ മുത്തങ്ങ, കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ ട്രൈ ജംഗ്ഷനിലാണ് ഏറ്റവും കൂടുതല്‍ കടുവകളുള്ളത്. കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ പ്രദേശം ജനവാസകേന്ദ്രംകൂടിയാണ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.