HOME » NEWS » Kerala »

മകനുണ്ടെന്നറിയാതെ അച്ഛൻ ജീപ്പെടുത്തു: വാഹനത്തിൽ നിന്ന് തെറിച്ചു വീണ് കുഞ്ഞിന് ദാരുണാന്ത്യം

സമീപത്തെ പോസ്റ്റിലിടിച്ച് നെഞ്ചിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

News18 Malayalam | news18
Updated: February 1, 2020, 12:25 PM IST
മകനുണ്ടെന്നറിയാതെ അച്ഛൻ ജീപ്പെടുത്തു: വാഹനത്തിൽ നിന്ന് തെറിച്ചു വീണ് കുഞ്ഞിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 1, 2020, 12:25 PM IST
  • Share this:
തിരുവനന്തപുരം: അച്ഛൻ മുന്നോട്ടെടുത്ത ജീപ്പിൽ നിന്ന് തെറിച്ചു വീണ് മൂന്നു വയസുകാരൻ മരിച്ചു. തിരുവനന്തപുരം പാലോട് സന്തോഷ്-ശാരി ദമ്പതികളുടെ മകനായ വൈഭവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്ന ഒമ്പത് മണിയോടെയാണ് ദാരുണ സംഭവം.

ജീപ്പ് ഡ്രൈവറാണ് സന്തോഷ്. പതിവു പോലെ ഓട്ടത്തിന് പോകുന്നതിനായി ജീപ്പെടുക്കാൻ എത്തിയതായിരുന്നു. എന്നും ഒപ്പം കൂടാറുള്ള വൈഭവ് അച്ഛൻ ജീപ്പിൽ കയറുമ്പോൾ മടങ്ങി വരികയാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം ജീപ്പെടുക്കാനെത്തിയ സന്തോഷ് വഴിയിൽ ആരുമായോ സംസാരിച്ച് നിന്ന സമയത്ത് വൈഭവ് ജീപ്പിന്റെ പിന്നിൽ പിടിച്ചു കയറുകയായിരുന്നു. ഇതറിയാതെ സന്തോഷ് ജീപ്പെടുത്തപ്പോൾ കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

Also Read-ചികിത്സ വേണ്ട; പ്രാർഥന മതി: മെഡിക്കൽ സംഘത്തെ വെട്ടിലാക്കി ചൈനയിൽ നിന്നെത്തിയ പെൺകുട്ടി

വൈഭവിന്റെ നിലവിളി കേട്ടാണ് കുഞ്ഞ് വണ്ടിയിലുണ്ടായിരുന്നുവെന്ന കാര്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ പോസ്റ്റിലിടിച്ച് നെഞ്ചിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Published by: Asha Sulfiker
First published: February 1, 2020, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories