കൊച്ചി : ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെട്ടിട്ടില്ല. രാജഗിരി ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ നിരീക്ഷിക്കാനും വിദഗ്ദ്ധ ചികിത്സ നല്കാനുമായി സർക്കാർ മൂന്ന് അംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. ആശുപത്രിയിൽ എത്തി കുട്ടിയെ പരിശോധിച്ച ശേഷമാണ് കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കിയത്.
Also Read-ആലുവയിൽ മർദനമേറ്റ മൂന്നു വയസുകാരൻ ഗുരുതരാവസ്ഥയില്‍: മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി
ശസ്ത്രക്രിയക്കു ശേഷവും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടില്ല. തലച്ചോറിന്റെ പല ഭാഗങ്ങളിലും രക്തം കട്ടപിടിച്ച നിലയിലാണ്. കുട്ടി മരുന്നുകളോടും പ്രതികരിക്കുന്നില്ല. ഏതായാലും വെൻറിലേറ്ററിന്റെ സഹായത്തോടെ തുടർ ചികിത്സ നൽകാനാണ് തീരുമാനമെന്നും മെഡിക്കൽ സംഘം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണവും ചികിത്സയും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
ഇതിനിടെ കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അമ്മക്കെതിരെ വധശ്രമത്തിനും ശിശു സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child abuse, Child death, Crime, Crime news