നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലുവയിൽ മർദനമേറ്റ മൂന്നു വയസുകാരൻ ഗുരുതരാവസ്ഥയില്‍: മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  ആലുവയിൽ മർദനമേറ്റ മൂന്നു വയസുകാരൻ ഗുരുതരാവസ്ഥയില്‍: മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

  CHILD-ABUSE

  CHILD-ABUSE

  • News18
  • Last Updated :
  • Share this:
   കൊച്ചി : ആലുവയിൽ അമ്മയുടെ മർദനമേറ്റ മൂന്നു വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിന്റെ തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

   അതേസമയം സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലക്കുറ്റത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്.. ഒരു വർഷം മുൻപ് കേരളത്തിലെത്തിയ അന്യസംസ്ഥാന സ്വദേശികളുടെ കുഞ്ഞാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. അച്ഛൻ പശ്ചിമ ബംഗാൾ സ്വദേശിയും അമ്മ ജാർഖണ്ഡ് സ്വദേശിയുമാണ്. ഇവർ ജോലി ചെയ്യുന്ന കമ്പനിയിലും പൊലീസ് അന്വേഷണം നടത്തി. ഇവരെ ഇവിടെ എത്തിച്ച ഏജന്റുമാരെയും ചോദ്യം ചെയ്തിരുന്നു.

   Also Read-'ഹൃദ്യം പദ്ധതി'യെക്കുറിച്ച് അറിയേണ്ടതെല്ലാം...

   ഗുരുതര പരിക്കുകളുമായി മൂന്നു വയസുകാരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടെറസിൽ നിന്ന് വീണ് പരിക്കേറ്റു എന്നായിരുന്നു മാതാപിതാക്കൾ അറിയിച്ചത്. എന്നാൽ കുട്ടിയുടെ ശരീരഭാഗങ്ങളിൽ പൊള്ളലും മുറിവുകളും കണ്ട ആശുപത്രി അധികൃതർ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി ക്രൂരമായ മർദ്ദനത്തിനിരയായിരുന്നുവെന്ന് വ്യക്തമായത്. അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ ശിക്ഷിച്ചതായി അമ്മ തന്നെ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടികൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തതായി ഇവർ സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

   കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ചികിത്സാ ചുമതല സാമൂഹ്യനീതി വകുപ്പിനാണ്.

   First published: