നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING-അമ്മയുടെ ക്രൂരമര്‍ദനമേറ്റ മൂന്ന് വയസുകാരൻ മരിച്ചു

  BREAKING-അമ്മയുടെ ക്രൂരമര്‍ദനമേറ്റ മൂന്ന് വയസുകാരൻ മരിച്ചു

  തലയ്ക്കേറ്റ അടിയിൽ ഗുരുതര പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിരുന്നില്ല.

  CHILD-ABUSE

  CHILD-ABUSE

  • News18
  • Last Updated :
  • Share this:
   കൊച്ചി : ആലുവായിൽ അമ്മയുടെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. തലയ്ക്കേറ്റ അടിയിൽ ഗുരുതര പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിരുന്നില്ല. തലച്ചോറിന്റെ പല ഭാഗങ്ങളിലും രക്തം കട്ടപിടിച്ച നിലയിലായിരുന്നു. വെന്റിലേറ്ററിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന കുഞ്ഞ് അൽപസമയം മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

   Also Read-ആലുവയിൽ മർദനമേറ്റ മൂന്നു വയസുകാരൻ ഗുരുതരാവസ്ഥയില്‍: മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

   ഒരു വർഷം മുൻപ് കേരളത്തിലെത്തിയ അന്യസംസ്ഥാന സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അച്ഛൻ പശ്ചിമ ബംഗാൾ സ്വദേശിയും അമ്മ ജാർഖണ്ഡ് സ്വദേശിയുമാണ്. രണ്ട് ദിവസം മുൻപാണ് ഗുരുതര പരിക്കുകളുമായി മൂന്നു വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടെറസിൽ നിന്ന് വീണ് പരിക്കേറ്റു എന്നായിരുന്നു മാതാപിതാക്കൾ അറിയിച്ചത്. എന്നാൽ കുട്ടിയുടെ ശരീരഭാഗങ്ങളിൽ പൊള്ളലും മുറിവുകളും കണ്ട ആശുപത്രി അധികൃതർ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി ക്രൂരമായ മർദ്ദനത്തിനിരയായിരുന്നുവെന്ന് വ്യക്തമായത്. അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ ശിക്ഷിച്ചതായി അമ്മ തന്നെ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടികൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തതായാണ് സമ്മതിച്ചത്.

   കുട്ടിയുടെ അമ്മക്കെതിരെ ഇതിനിടെ കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അമ്മക്കെതിരെ വധശ്രമത്തിനും ശിശു സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

   First published:
   )}