ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഉടന്‍ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കൊല്ലം: ഈസ്റ്റർ പാതിരാകുർബാന ചടങ്ങുകൾക്കിടെ കൈയിലിരുന്ന പടക്കം പൊട്ടി യുവാവിന് ഗുരുതര പരിക്ക്. പെരിങ്ങാലം ഷാനു ഭവനിൽ റോബർട്ട്(21) എന്നയാൾക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഇയാളുടെ കൈപ്പത്തി പൂർണമായും തകർന്നു. തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. റോബർട്ടിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച കൊല്ലം മൺറോതുരുത്ത് പെരിങ്ങാലം സ്വർഗാരോഹിതമാതാ പള്ളിയിൽ പാതിരാ കുർബാന ചടങ്ങൾക്കിടെ രാത്രി പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്. ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകാത്മകദൃശ്യം അവതരിപ്പിക്കുന്നതിനിടെയാണ് റോബർട്ടിന്റെ കൈയിലിരുന്ന പടക്കം പൊട്ടിയത്. അപകടത്തിൽ ഒരു കൈപ്പത്തി പൂർണമായും തകർന്നും. റോബർട്ടിന്റെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ കൊല്ലം പാലത്തറയിലുള്ള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.