മലവെള്ളപാച്ചിലിൽ കക്കാട്ടാറ്റിലെ തടി പിടുത്തം; മൂന്നു പേർ അറസ്റ്റിൽ
മലവെള്ളപാച്ചിലിൽ കക്കാട്ടാറ്റിലെ തടി പിടുത്തം; മൂന്നു പേർ അറസ്റ്റിൽ
കനത്തമഴയെത്തുടര്‍ന്ന് കുത്തിയൊഴുകിയ കക്കാടാറ്റിലെ യുവാക്കളുടെ തടിപിടിത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
Last Updated :
Share this:
പത്തനംതിട്ട: സീതത്തോട് കക്കാടാറ്റില്‍ മലവെള്ളപ്പാച്ചിലില്‍ 'നരന്' മോഡല്‍ തടിപിടിത്തത്തിനിറങ്ങിയ മൂന്നു യുവാക്കൾ അറസ്റ്റിൽ. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഈ യുവാക്കൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
കനത്തമഴയെത്തുടര്‍ന്ന് കുത്തിയൊഴുകിയ കക്കാടാറ്റിലെ യുവാക്കളുടെ തടിപിടിത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ദൃശ്യങ്ങളിലുള്ള യുവാക്കളോട് മൂഴിയാര്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.
ഉച്ചയോടെയാണ് ഇവരുടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വനത്തിൽ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകൾ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.
തടിയിൽ കയറി പറ്റാൻ കഴിഞ്ഞെങ്കിലും തടി കരയിൽ എത്തിക്കാൻ യുവാക്കൾക്ക് സാധിച്ചില്ല. ഒടുവിൽ തടി ഒഴുക്കിനൊപ്പവും യുവാക്കൾ തിരിച്ച് കരയിലേക്കും നീന്തിക്കയറി. എല്ലാം കണ്ട് കരയ്ക്ക് നിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിന്നാലെ മോഹന്‍ലാല്‍ ചിത്രം നരനിലെ ഗാനം പിന്നണിയിലിട്ട് ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.