തൃശൂർ: മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി വീശി കോൺഗ്രസ് പ്രവർത്തകർ. മൂന്ന് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി വീശിയത്.
മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം. ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുന്നകുളത്ത് മൂന്ന് യൂത്ത് കോൺഗ്രസുകാരെ പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. കുന്നംകുളം നഗരസഭ കൗൺസിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി ഐ തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.
'മൃതദേഹവുമായുള്ള സമരത്തിനു പിന്നില്‍ രാഷ്ട്രീയം; ഫിലോമിനയ്ക്ക് ആവശ്യമായ പണം നൽകിയിരുന്നു'; മന്ത്രി ആർ ബിന്ദു
തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. മരിച്ച ഫിലോമിനയ്ക്ക് ചികിത്സയ്ക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാദം.
മരണം ദുഃഖകരമാണ്. അതിനെ രാഷ്ട്രിയമായി ഉപയോഗിക്കുന്നത് ശരിയല്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻപും ഇടപെട്ടിട്ടുണ്ട്. ക്രമക്കേട് പരിഹരിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയാറാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഫിലോമിനയുടെ മരത്തേക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വാസവനും പറഞ്ഞു. പണം ലഭിക്കാത്തതിനേ തുടർന്നാണോ അവർ മരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം നടപടി സ്വീകരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിക്ഷേപം മടക്കി നൽകാൻ പാക്കേജ് ഉണ്ടായിരുന്നു. അതുപ്രകാരം നാലരലക്ഷം രൂപ നിക്ഷേപകർക്ക് തിരിച്ചു നൽകിയിരുന്നു. ബാക്കി തുകയ്ക്ക് കേരളാ ബാങ്കിൽ നിന്ന് സ്പെഷ്യൽ ഓവർഡ്രാഫ്റ്റ് നൽകാൻ തീരുമാനമായിട്ടുണ്ട്. നിക്ഷേപ ഗ്യാരണ്ടി ബോണ്ട് പുനഃസംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചുവെന്നും വി എൻ വാസവൻ വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.