നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Accident | ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

    Accident | ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

    അവധിയ്ക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രയില്‍ വിഷ്ണുവിനൊപ്പം മറ്റുള്ളവരും പോവുകയായിരുന്നു.

    • Share this:
      ആലപ്പുഴ: ഗോവയില്‍(Goa) വാഹനാപകടത്തില്‍(Accident) മൂന്ന് മലയാളികള്‍ മരിച്ചു(Death). കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണന്‍(24), വിഷ്ണു(27), നിധിന്‍ദാസ്(24) എന്നിവരാണ് മരിച്ചത്. നിധിന്‍ ദാസ് ഗോവയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. വിഷ്ണു ഗോവയില്‍ നേവി ഉദ്യോഗസ്ഥനും.

      തറയില്‍ക്കടവ് തെക്കടത്ത് അഖില്‍ ഉദയന്‍(26), വലിയഴീക്കല്‍ സ്വദേശി വിഷ്ണു വിനോദ്(25) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭത്തിയില്‍ ഇടിക്കുകയായിരുന്നു.

      മരിച്ച കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. ഇവരുടെ സുഹൃത്താണ് നിധിന്‍. അവധിയ്ക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രയില്‍ വിഷ്ണുവിനൊപ്പം മറ്റുള്ളവരും പോവുകയായിരുന്നു. അവിടെ എത്തിയതിനു ശേഷം ഇവര്‍ ഒരു കാര്‍ വാടകയ്ക്ക് എടുത്ത് ഗോവ കാണാനിറങ്ങി.

      ഇതിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിലിനെയും വിനോദ് കുമാറിനെയും ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

      Also Read-പറവൂര്‍ കൊലപാതകം; വിസ്മയെ കത്തിച്ചത് ജീവനോടെ; കൊലയ്ക്ക് കാരണം ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതല്‍

      പതിനൊന്നു വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു; ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽ കയറി ആക്രമിച്ചു

      പതിനൊന്ന് വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചത് ചോദ്യം ചെയ്ത കുടുംബാംഗങ്ങൾക്കെതിരെ വീട്ടിൽ കയറി ആക്രമണം.

      ആക്രമണത്തിൽ വട്ടിയൂർക്കാവ് നെട്ടയം കല്ലിംഗവിള സ്വദേശിയായ അനിൽകുമാർ, ശ്യാമള, മകൻ അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ നടന്ന സംഭവമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചത്. ബാലസംഘത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അഭിജിത്തിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സൈക്കിളിൽ വരുകയായിരുന്ന അഭിജിത്തിനെ വീടിന് സമീപത്ത് വെച്ച് അയൽവാസിയായ യുവാവ് തടയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.

      ഇക്കാര്യം അഭിജിത്ത് വീട്ടിലെത്തി പറഞ്ഞതിനെ തുടർന്ന് മർദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രി എട്ടുമണിയോടെ അയൽവാസിയായ യുവാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ അഭിജിത്തിന്റെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.

      ആക്രമണത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മൂക്കിനാണ് അനിൽകുമാറിന് പരിക്കേറ്റത്. അഭിജിത്തിന് മുഖത്തും ശ്യാമളയ്ക്ക് കൈക്കുമാണ് പരിക്കേറ്റത്.

      പ്രദേശവാസികളായ അഞ്ച് പേർക്കെതിരെ കേസെടുത്തതായി വട്ടിയൂർക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.
      Published by:Jayesh Krishnan
      First published: