കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (Bike Accident) മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശേരിയിൽ (Changanassery) എസ്. ബി കോളേജിന് മുന്നിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ചങ്ങനാശ്ശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന് അജ്മല്‍ റോഷന് (27), ചങ്ങനാശ്ശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.
എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബൈക്കിലും രണ്ടുപേർ വീതമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തെത്തുടർന്ന് നാലുപേരും റോഡിൽ തെറിച്ചുവീണു. അപകടം കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡില്‍ വീണ നാലുപേരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്ക് അജ്മല്‍ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ രുദ്രാഷും അലക്സും മരിച്ചു. അമിതവേഗതയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Accident | കോട്ടയം എരുമേലിയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
രുമേലി- മുണ്ടക്കയം (Erumeli- Mundakkayam) സംസ്ഥാന പാതയില്‍ ചരളയ്ക്ക് ഉണ്ടായ വാഹനാപകടത്തില്‍ ( Accident) ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പമ്പാവാലി സ്വദേശി ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. ജോമോനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച സന്തോഷ്കുമാറാണ് ബുള്ളറ്റ് ഓടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
E-Bull Jet | സ്വന്തം ചെലവിൽ വാഹനം പഴയതുപോലെയാക്കണം; 12 ലക്ഷം ബോണ്ടും നൽകണം; ഇ-ബുൾ ജെറ്റ് സഹോദരൻമാരോട് കോടതി
മോട്ടോർ വാഹനവകുപ്പിന്റെ കസ്റ്റഡിയിലുള്ള ഇ ബുൾ ജെറ്റിന്റെ (E-Bull Jet) വാഹനം വിട്ടുനൽകേണ്ടതില്ലെന്ന് കോടതി. ഇ ബുൾ ജെറ്റ് സഹോദരൻമാർ വാഹനം സ്വന്തം ചെലവിൽ പഴയതുപോലെയാക്കി പൊലീസിനെ ഏൽപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടില്‍ എബിന് വര്‍ഗീസ് മോട്ടര്‍ വാഹന വകുപ്പ് (Motor Vehicle Department) അധികൃതരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തലശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.
Also Read-
Helmet Buying Tips | ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിവാദമായ ഇ ബുള്‍ ജെറ്റ് കേസില്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്ട്രേഷന് സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ഇത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നീക്കം ചെയ്ത് തിരികെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാനാണ് നിർദേശം. ഉടമയുടെ സ്വന്തം ചെലവില്‍ അനധികൃത ഫിറ്റിംഗുകള്‍ നീക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമര്‍പ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ അഭിഭാഷകൻ വ്യക്തമാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹനവകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതിൽ വിശദീകരണം ചോദിച്ചുകൊണ്ട് ഇ ബുൾ ജെറ്റ് സഹോദരൻമാരായ എബിനും ലിബിനും മോട്ടോർ വാഹനവകുപ്പ് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്തിന് തൃപ്തികരമായ മറുപടി ഇ ബുൾ ജെറ്റ് സഹോദരൻമാർ നൽകിയില്ല. ഇതേത്തുടർന്നാണ് ആറുമാസത്തേക്ക് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.