• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election| തൃക്കാക്കരയിൽ അരുൺകുമാറിനായി എഴുതിയ ചുവരെഴുത്ത് CPM നീക്കം ചെയ്തു

Thrikkakara By-Election| തൃക്കാക്കരയിൽ അരുൺകുമാറിനായി എഴുതിയ ചുവരെഴുത്ത് CPM നീക്കം ചെയ്തു

തൃക്കാക്കരയിൽ സി പി എമ്മിന് അപ്രതീക്ഷിത സ്ഥാനാർഥിയുണ്ടായേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്ന് ഒരാളെ സ്ഥാനാർഥിയാക്കാൻ സി പി എമ്മി ൽ ധാരണയായെന്നും അതുകൊണ്ടാണ് അരുൺ കുമാറിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നുമാണ് അഭ്യൂഹം.

മുകളിൽ അഡ്വ 
കെ എസ് അരുൺകുമാറിനായുള്ള ചുവരെഴുത്ത്. പിന്നീട് വെള്ളയടിച്ച് മായ്ച്ചതും കാണാം

മുകളിൽ അഡ്വ കെ എസ് അരുൺകുമാറിനായുള്ള ചുവരെഴുത്ത്. പിന്നീട് വെള്ളയടിച്ച് മായ്ച്ചതും കാണാം

  • Share this:
കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) സിപിഎം (CPM) ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ ഇടത് മുന്നണി (LDF) സ്ഥാനാർത്ഥിയാകും എന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത. സിഐടിയു ജില്ലാ കമ്മിറ്റിയംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് കെ എസ് അരുൺ കുമാര്‍. ഡി വൈ എഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അരുൺ കുമാർ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി ജനങ്ങൾക്ക് സുപരിചിതനാണ്.

സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപെ കെ എസ് അരുൺ കുമാറിനായി ചുവരെഴുത്തും മണ്ഡലത്തിൽ ആരംഭിച്ചിത് ചർച്ചയായി കഴിഞ്ഞു. തൃക്കാക്കര മണ്ഡലത്തിൻ്റെ ഭാഗമായ ആലിൻ ചൂവട്ടിലാണ് ചുവരെഴുത് പൂർത്തിയാക്കിയത്. പിന്നീട് എഴുതിയ ചുവരുകളുടെ ചിത്രങ്ങങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്ന്  പീന്നിട് സിപിഎം തന്നെ വെള്ള പെയിൻ്റടിച്ച് അരുൺ കുമാറിൻ്റെ പേര് നീക്കം ചെയ്തു.

പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപ് ചുവരെഴുതിയതിനെ കുറിച്ച് സി പി എം കീഴ് ഘടകത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

തൃക്കാക്കര മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിടയിലാണ് ചുവരെഴുത്ത് തുടങ്ങിയത്. സ്ഥാനാർഥിയാരെന്ന് തീരുമാനമായില്ലെന്നാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മന്ത്രി പി രാജീവും പറയുന്നത്. തങ്ങളുടെ പാർട്ടിയുടെ ഘടനയെ കുറിച്ച് നിങ്ങൾക്ക് അറിയില്ലെന്നും, മാധ്യമങ്ങളിൽ വരുന്ന വാർത്ത ശരിയല്ലെന്നുമായി ഇ പി ജയരാജൻ്റെ പ്രതീകരണം കെ എസ് അരുൺ കുമാർ ആണ് സ്ഥാനാർഥിയെന്ന മാധ്യമ വാർത്തകളോട് നേതാക്കൾ ഇങ്ങനെ പ്രതികരിക്കുമ്പോഴാണ് മണ്ഡലത്തിൽ അരുൺ കുമാറിനായി ചുവരെഴുത്ത് ആരംഭിച്ചത്.

അനിശ്ചതത്വത്തെ തുടർന്ന് നിലവിൽ ചുവരെഴുത്ത് നിർത്തിവച്ചിരിക്കുകയാണ്. സ്ഥാനാർഥിയുടെ പേരും പാർട്ടി ചിഹ്നവും ഒപ്പം 'ഉറപ്പാണ് നൂറ്, ഉറപ്പാണ് തൃക്കാക്കര' എന്നും ചുവരെഴുത്തുകളിൽ കാണാം. സാധാരണഗതിയിൽ സി പി എമ്മിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് ചുവരുകൾ വെള്ളയടിച്ച് പാർട്ടി ചിഹ്നം വരയ്ക്കാറുണ്ടെങ്കിലും സ്ഥാനാർഥിയുടെ പേര് ചുവരെഴുത്തിൽ പ്രത്യക്ഷപ്പെടാറില്ല.

അതിനിടെ തൃക്കാക്കരയിൽ സി പി എമ്മിന് അപ്രതീക്ഷിത സ്ഥാനാർഥിയുണ്ടായേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്ന് ഒരാളെ സ്ഥാനാർഥിയാക്കാൻ സി പി എമ്മി ൽ ധാരണയായെന്നും അതുകൊണ്ടാണ് അരുൺ കുമാറിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നുമാണ് അഭ്യൂഹം.

എറണാകുളത്ത് നിന്ന് തന്നെയുള്ള ഒരു വനിതാ നേതാവാണ് എൽ‌ഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചതെന്നും അഭ്യൂഹമുണ്ട്. നാളെ എൽ ഡി‌ എഫ് യോഗം ചേരുന്നുണ്ട്. ഇതിന് മുൻപ് സി പി എം തന്നെ യോഗം ചേർന്ന് സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനം ഉണ്ടാവും. എൽ ഡിഎഫ് ചേർന്ന ശേഷമാവും പ്രഖ്യാപനം.
Published by:Rajesh V
First published: