കൊച്ചി: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് (Thrikkakara By-Election) പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥി ചർച്ചകളും സജീവമായി കഴിഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan) അഭിപ്രായപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയം ഉടൻ പൂർത്തിയിക്കും. ഹൈക്കമാൻഡിലേക്ക് പോകാതെ തീരുമാനം ഇവിടെ തന്നെയുണ്ടാകും. സിൽവർലൈൻ വിവാദങ്ങൾ ഉൾപ്പെടെ തുറന്നുകാട്ടിയാകും കോൺഗ്രസ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടി പ്രവർത്തിക്കും. സ്ഥാനാർഥി നിർണയത്തിനായി ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് കൂടിയാലോചനകൾ ഉണ്ടാകും. പ്രാഥമിക ചർച്ച പൂർത്തിയായി കഴിഞ്ഞതിനാൽ എത്രയും വേഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. യുഡിഎഫ് സ്ഥാനാർഥി ഉജ്ജ്വല വിജയം നേടും. പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഏതു കോൺഗ്രസ് സ്ഥാനാർഥി വന്നാലും പി ടി തോമസിൻ്റെ പിൻഗാമി ആയിരിക്കുമെന്നും സതീശൻ വ്യക്തമാക്കി.
Also Read- Thrikkakara By-election | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മെയ് 31-ന്പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12 നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം. യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂൺ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.
തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി മുന്നോട്ടു പോവുകയാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് അവര്‍ എത്തിയിട്ടില്ല. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്വാധീനമുള്ള ട്വന്റി20 ഇറങ്ങുമോ എന്നതാണ് കാത്തിരിക്കുന്നത്. കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം.
Also Read-
Astrology | സാമ്പത്തിക പ്രതിസന്ധി അവസാനിക്കും; മടുപ്പിക്കുന്ന ജീവിതരീതി മാറ്റാൻ സമയമായി; ഇന്നത്തെ ദിവസഫലംതൃക്കാക്കര രൂപം കൊളളുന്നത് 2008 ലെ മണ്ഡലം പുനര്‍നിര്‍ണയത്തോടെയാണ്. കൊച്ചി കോർപറേഷന്‍റെ ചില വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലമാണിത്. ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത് 2011ലായിരുന്നു. അന്ന് കോൺഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബെന്നി ബെഹന്നാനിനെതിരെ സിപിഎം നിര്‍ത്തിയത് സ്വന്തം നാട്ടുകാരനായ ഇ എം ഹസൈനാരെ. ബെന്നി ബഹന്നാന് 22,406 വോട്ടിന്‍റെ തകര്‍പ്പന്‍ ഭൂരിപക്ഷം നൽകി ജനങ്ങള്‍ സിപിഎമ്മിനെ ഞെട്ടിച്ചു. ബെന്നിക്ക് ലഭിച്ചത് 55.88 ശതമാനം വോട്ടുകൾ. ഹസൈനാർക്ക് 36.87 ശതമാനവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.