തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. 41ല്‍ നിന്നും 41ലേക്ക് ഒരു കുതിപ്പായിരുന്നു. രാജി പോലും..' മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ക്യാപ്റ്റന്‍ നിലംപരിശായെന്ന് ഇതാണ് വരാന്‍ പോകുന്ന കോണ്‍ഗ്രസെന്നും പ്രസ്താവനയില്‍ കെ സുധാകരന് പറഞ്ഞിരുന്നു. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്നും കെ സുധാകരന് ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു മന്ത്രിയുടെ മറപടി. യുഡിഎഫിന്റെ സീറ്റെണ്ണം ഒന്നും കൂടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുടെ വോട്ട് കുറഞ്ഞതും ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയെ നിര്ത്താത്തും യുഡിഎഫിന്റെ ഭൂരിപക്ഷം ഉയര്‍ത്താന്‍ കാരണമായി. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം അവസാനിച്ചു എന്ന ധാരണ തങ്ങള്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കെ റെയിലുമായി ബന്ധമില്ലെന്നും അത് ഒരു മണ്ഡലത്തില്‍ മാത്രം ഉള്ളതല്ലെന്നും പറഞ്ഞ കോടിയേരി അനുമതി എല്ലാം ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഹതാപതരംഗമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. മരിച്ചയാളുടെ ഭാര്യയോ മക്കളോ ഉപതെരഞ്ഞെടുപ്പില്‍ നിന്നാല്‍ തോറ്റ ചരിത്രം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. തോല്‍വി അപ്രതീക്ഷിതമല്ലെന്നും സ്വരാജ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.