• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi | 'എ എൻ രാധാകൃഷ്ണൻ ജയിച്ചാൽ അദ്ദേഹത്തോടൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കും'; സുരേഷ് ഗോപി

Suresh Gopi | 'എ എൻ രാധാകൃഷ്ണൻ ജയിച്ചാൽ അദ്ദേഹത്തോടൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കും'; സുരേഷ് ഗോപി

പി.ടിയുടെ നടക്കാതെ പോയ വികസന സ്വപ്നങ്ങൾ എ എന്‍ രാധാകൃഷ്ണന് കഴിയും. അതിന് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു

  • Share this:
    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-election) ബിജെപി (BJP) സ്ഥാനാര്‍ഥി എ എൻ രാധാകൃഷ്ണൻ (A N Radhakrishnan) വിജയിച്ചാൽ അദ്ദേഹത്തോടൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കുമെന്ന് സിനിമാ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി (Suresh Gopi). ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയുടെ വരവ് മണ്ഡലത്തിലെ പ്രചാരണത്തിന് കൂടുതൽ ചൂടേകിയിരിക്കുകയാണ്.

    തന്നെ എംഎൽഎയോ എംപിയോ ഒന്നും ആക്കേണ്ടെന്നും എ എൻ രാധാകൃഷ്ണൻ തൃക്കാക്കരയിൽ ജയിച്ചാൽ പിന്നീടുള്ള ജീവിതം അദ്ദേഹത്തോടൊപ്പം ചേർന്ന് തൃക്കാക്കരയിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ഒരു ഉറപ്പ് തരാം. എന്നെ എംഎൽഎയോ എംപിയോ ആക്കേണ്ട. എഎൻആർ ഇവിടെ ജയിച്ച് എംഎൽഎ ആയാൽ അഭിനയത്തോട് വിടപറഞ്ഞ് അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും.’ സുരേഷ് ഗോപി പറഞ്ഞു.

    കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനി ജയിച്ചതിന് ശേഷം കൊണ്ടുവന്ന മാറ്റങ്ങളുൾപ്പെടെ അക്കമിട്ട് നിരത്തിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബിജെപി ജയിക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

    പി.ടിയുടെ നടക്കാതെ പോയ വികസന സ്വപ്നങ്ങൾ പൂര്‍ത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല. ആ വോട്ടുകൾ എ എന്‍ രാധാകൃഷ്ണന് നൽകിയാൽ അദ്ദേഹത്തിന് ആ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ കഴിയും. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

    Also read- 'കെ റെയില്‍ നടപ്പാകില്ല, ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്'; സുരേഷ് ഗോപി

    'LDF എന്തുപണിയും ചെയ്യും; അതൊക്കെ നാട്ടുകാര്‍ക്ക് അറിയാം; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകം': സുരേഷ് ഗോപി

    കൊച്ചി: തൃക്കാക്കരയിലെ (Thrikkakara) ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ (Jo Joseph) പേരിൽ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ (LDF) നാടകമെന്ന് സുരേഷ് ഗോപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാർഥി എഎന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

    ‘‘ഈ ഉപതെരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആൾക്കാരുടെ ജൽപനങ്ങൾ നമ്മൾ കേട്ടതാണ്. പി ടി എന്നു പറയുന്ന മഹാനായ എംഎൽഎ, അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാൻ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല. കാരണം, എതിർ കക്ഷിയിൽപ്പെട്ട എംപിയേയും എംഎൽഎയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതിൽ ട്രിപ്പിൾ പിഎച്ച്ഡി എടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്’'- സുരേഷ് ഗോപി പറഞ്ഞു.
    Published by:Naveen
    First published: