കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് തൃക്കാക്കരയിൽ (Thrikkakara) കളമൊരുങ്ങുന്നത്. പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിൽ മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ്. മണ്ഡല രൂപീകരണത്തിന് ശേഷം യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. ഇത്തവണ ഭരണനേട്ടം ഉയർത്തിക്കാട്ടി മണ്ഡലത്തെ ചുവപ്പണിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്ന തൃക്കാക്കരയിലെ വോട്ടർമാർ ഇത്തവണയും കൈവിടില്ലെന്നാണ് യുഡിഎഫിന്റെ വിശ്വാസം.
2008 ലെ മണ്ഡല പുനർ നിർണായത്തോടെയാണ് തൃക്കാക്കര നിയമസഭാ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. കൊച്ചി കോർപറേഷന്റെ 23 വാർഡുകളും, തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. 2008 ൽ മണ്ഡലം രൂപീകൃതമായെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. യുഡിഎഫ് സ്ഥാനാർഥിയായ ബെന്നി ബെഹന്നാൻ നേരിടാൻ എൽഡിഎഫ് ഇറക്കിയത് തൃക്കാക്കരക്കാരനായ ഇ എം ഹസൈനാരെ. 22,406 വോട്ടിന്റെ ഭൂരിപക്ഷതോടെ ബെന്നി ബെഹന്നാൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 55.88 ശതമാനം വോട്ടുകൾ യുഡിഎഫ് സ്വന്തമാക്കിയപ്പോൾ എൽഡിഎഫിന് പിടിക്കാനായത് 36.87 ശതമാനം വോട്ടുകൾ മാത്രം.
Also Read-
Thrikkakara By-Election | 'എല്‍ഡിഎഫിന്റെ ലക്ഷ്യം 100 സീറ്റ്; സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഗുണമാകും'; മന്ത്രി പി രാജീവ്2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ തൃക്കാക്കര തുണച്ചു. 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ വി തോമസിന് മണ്ഡലത്തിൽ നിന്നു കിട്ടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎയ്ക്ക് പകരം പി ടി തോമസായിരുന്നു നറുക്കുവീണത്. ഭൂരിപക്ഷം 11,996 ആയി കുറഞ്ഞെങ്കിലും പി ടി വിജയിച്ചു. 45.42 ശതമാനം വോട്ടുകൾ പിടിക്കും 36 ശതമാനം വോട്ട് എൽഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യൻ പോളും സ്വന്തമാക്കി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനും നല്ല ഭൂരിപക്ഷം തൃക്കാക്കര നൽകി. ഭരണതുടർച്ചയുടെ ഇടതുതരംഗം കേരളമൊട്ടാകെ അടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര യുഡിഎഫിന് ഒപ്പം നിന്നു. രണ്ടാം അങ്കത്തിനിറങ്ങിയ പി ടിയെ തളക്കാൻ ഡോ.ജെ. ജേക്കബ് എന്ന സ്വതന്ത്രനെ നിർത്തി എൽഡിഎഫ് നടത്തിയ പരീക്ഷണം വിജയിച്ചില്ല. 14,329ലേക്ക് പി ടി യുടെ ഭൂരിപക്ഷം ഉയർന്നു.
Also Read-Thrikkakara By-Election | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു; കെ സുരേന്ദ്രന്ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനം ഉയർത്തി ബിജെപിയും മണ്ഡലത്തിൽ കരുത്തു കാട്ടുന്നു. ഒപ്പം ശക്തമായ ട്വന്റി - ട്വന്റിയും കൂടി മത്സര രംഗത്തേക്ക് വന്നാൽ മത്സരത്തിന് ചൂടേറും. ഇത്തവണ ആം ആദ്മി പാർട്ടിയും (AAP) മത്സരംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിൽ AAP സ്ഥാനാർഥിക്ക് പിന്തുണ നൽകാനാണ് ട്വന്റി ട്വന്റി ആലോചിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.