• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election| തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥി

Thrikkakara By-Election| തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ സ്ഥാനാ‍ർത്ഥിയാക്കാനുള്ള നിർദേശം കെപിസിസി മുന്നോട്ടുവെച്ചത്

Uma_Thomas

Uma_Thomas

  • Share this:
    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പി. ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിർദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ സ്ഥാനാ‍ർത്ഥിയാക്കാനുള്ള നിർദേശം കെപിസിസി മുന്നോട്ടുവെച്ചത്. ഇക്കാര്യം കെപിസിസി നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

    Also Read-Thrikkakara By-Election | 'എല്‍ഡിഎഫിന്റെ ലക്ഷ്യം 100 സീറ്റ്; സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഗുണമാകും'; മന്ത്രി പി രാജീവ്

    കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം. ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിന്‍റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.

    Also Read- Thrikkakara By-Election | തൃക്കാക്കര പിടിക്കണമെന്ന് CPM നേതാക്കളോട് മുഖ്യമന്ത്രി; പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

    മുതിർന്ന നേതാക്കൾ യോഗം ചേരുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വി ഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പി.ടി. തോമസിന്‍റെ സിറ്റിം​ഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺ​ഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തിൽ കെ. സുധാകരനും വി.ഡി.സതീശനും ഒറ്റക്കെട്ടായ നിലപാടാണ് സ്വീകരിച്ചത്.

    Also Read-Thrikkakara By-Election | 'ആം ആദ്മി- ട്വന്റി20 സഖ്യത്തിന് സ്ഥാനാര്‍ഥിയുണ്ടാകും; ബദല്‍ ശക്തിയാകും'; സാബു എം.ജേക്കബ്

    പി.ടി തോമസിന്‍റെ ഭാര്യ എന്നതിൽ ഉപരി മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരത്തിന് ഇറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. പി.ടി.തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങൾക്കുള്ള ആത്മബന്ധം ഉമയ്ക്ക് മത്സരം കൂടുതൽ എളുപ്പമാക്കും. കൊച്ചി നഗരത്തോട് ചേന്നുള്ള മണ്ഡലമെന്ന നിലയിൽ തൃക്കാക്കരയിൽ ഒരു വനിതാ സ്ഥാനാർത്ഥി വരുന്നത് അനുകൂല ഘടകമായി മാറുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
    Published by:Anuraj GR
    First published: