തൃക്കാക്കര നഗരസഭാകൗണ്സിലര്മാര്ക്ക് ഓണക്കോടിയോടൊപ്പം 10000 രൂപയുമായി ചെയര്‍പെഴ്സണ്‍; അന്വേഷണമാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍
തൃക്കാക്കര നഗരസഭാകൗണ്സിലര്മാര്ക്ക് ഓണക്കോടിയോടൊപ്പം 10000 രൂപയുമായി ചെയര്‍പെഴ്സണ്‍; അന്വേഷണമാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍
നാല് സ്വതന്ത്രന്മാരുടെ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ ചെയര്‍പെഴ്സണ്‍ അജിത തങ്കപ്പനാണ് അംഗങ്ങളെ ഓരോരുത്തരായി ക്യാബിനില്‍ വിളിച്ച് സ്വകാര്യമായി പണമടങ്ങിയ കവര്‍ നല്‍കിയത്.
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയോടൊപ്പം പതിനായിരം രൂപ നല്കി നഗരസഭാ ചെയര്‍പെഴ്സണ്‍. എന്നാല്‍ ഉപവിടത്തില് സംശയം തോന്നിയ 18 കൗണ്‍സിലര്‍മാര്‍ പണം തിരിച്ച് നല്‍കുകയും ചെയര്‍പെഴ്സന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര കൗണ്‍സിലര്‍ പി സി മനൂപ്, ഇടത് കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ എന്നിവരുള്‍പ്പെടെ 18 ഇടത് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി.
നാല് സ്വതന്ത്രന്മാരുടെ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ ചെയര്‍പെഴ്സണ്‍ അജിത തങ്കപ്പനാണ് അംഗങ്ങളെ ഓരോരുത്തരായി ക്യാബിനില്‍ വിളിച്ച് സ്വകാര്യമായി പണമടങ്ങിയ കവര്‍ നല്‍കിയത്. എന്നാല്‍ നഗരസഭയ്ക്ക് ഇതിനായി ഫണ്ടില്ലെന്നിരിക്കെ എവിടെ നിന്നാണ് ഈ പണം എന്നാണ് അംഗങ്ങളുടെ സംശയം.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ 45 കൗണ്‍സിലര്‍മാര്‍ക്കാണ് 15 ഓണക്കോടിയോടൊപ്പം 10,000 രൂപ സമ്മാനം നല്കി.ത്. ഇത് നഗരസഭയിലെ അഴിമതി പണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം നഗരസഭ നല്കിയ ഓണക്കോടി പത്ത് ആശ വര്‍ക്കര്‍മാര്‍ തിരികെ നല്‍കുകയും വ്യക്തിവൈരാഗ്യത്തില്‍ ഒരു ആശവര്‍ക്കറെ അപമാനിച്ചെന്ന് പരാതി നല്‍കുകയും ചെയ്തു.
ഓരോ വാര്‍ഡിലെയും പാവപ്പെട്ട 15 വൃദ്ധരെ ഓണക്കോടി നല്കി ആദരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഈ ഓണക്കോടിക്കൊപ്പമാണ് പണം കവറില്‍ പണവും നല്‍കിയതെന്നാണ് പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയര്‍പെഴ്സണ്‍ വ്യക്തമാക്കി. ഓരോ വാര്‍ഡിലെയും വൃദ്ധര്‍ക്ക് നല്‍കാനുള്ള ഓണക്കോടിയാണ് കൗണ്‍സിലര്‍മാര്‍ക്ക് കൈമാറിയതെന്നാണ് ചെയര്പെഴസന്റെ വിശദീകരണം.
സ്വന്തം കൈയില്‍ നിന്ന് പണം കൊടുക്കാനുള്ള സാമ്പത്തിക ശേഷിയുള്ള ആളല്ല ചെയര്‍പെഴ്സണ്‍ എന്നും പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇടത് കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ ആരോപിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.