• HOME
  • »
  • NEWS
  • »
  • kerala
  • »
  • THRIKKAKARA ONAM GIFT ROW CHAIRPERSON S OFFICE ROOM SEALED NJ TV

തൃക്കാക്കര പണക്കിഴി വിവാദം: നഗരസഭാ അദ്ധ്യക്ഷയുടെ മുറി സീൽ ചെയ്തു

ഓഫീസ് പൂട്ടി ഒളിച്ചോടിയിട്ടില്ലെന്നും വിജിലൻസ് ആവശ്യപ്പെട്ടാൽ തന്‍റെ സാന്നിധ്യത്തിൽ മുറി തുറന്ന് നൽകുമെന്നും ചെയർപേഴ്സൻ അജിത് തങ്കപ്പൻ

News18 Malayalam

News18 Malayalam

  • Share this:
കൊച്ചി: പണക്കിഴി വിവാദത്തിൽ തൃക്കാക്കര  നഗരസഭ ചെയർപേഴ്സന്‍റെ ഓഫീസ് നഗരസഭ സെക്രട്ടറി സീൽ ചെയ്തു.  സിസി‍ടിവി തെളിവുകൾ സംരക്ഷിക്കണമെന്ന വിജിലൻസ് ആവശ്യപ്രകാരം ആണ് നടപടി. എന്നാൽ ഓഫീസ് പൂട്ടി ഒളിച്ചോടിയിട്ടില്ലെന്നും വിജിലൻസ് ആവശ്യപ്പെട്ടാൽ തന്‍റെ സാന്നിധ്യത്തിൽ മുറി തുറന്ന് നൽകുമെന്നും ചെയർപേഴ്സൻ അജിത് തങ്കപ്പൻ  വ്യക്തമാക്കി.

പണക്കിഴി വിവാദത്തിൽ അന്വേഷണത്തിനായി വിജിലൻലസ് സംഘം നഗരസഭ ഓഫീസിലെത്തിയിരുന്നു. ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകിയത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകൾ ഉള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം. ഇതേ തുടർന്നാണ് സെക്രട്ടറി നോട്ടീസ് പതിച്ചത്. കഴിഞ്ഞ ദിവസം ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്ന സി സി ടി വി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു.

എന്നാൽ അതിൽ പണമായിരുന്നുവോ എന്നുള്ള കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് മുറി സീൽ ചെയ്തിരിക്കുന്നതെന്നാണ് വിവരം. പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ കൗൺസിലർമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ചെയർപേഴ്സൺ എപ്പോഴാണ് വിളിപ്പിച്ചത്, എത്ര രൂപയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്.

എന്നാൽ ചെയർപേഴ്സന്റെ മുറി സീൽ ചെയ്യാൻ നഗരസഭാ സെക്രട്ടറിക്ക് നിയമപരമായി അധികാരം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ വ്യക്തമാക്കി. നാളെ നഗരസഭയിലെ ഓഫീസിൽ പോകും. അന്വേഷണവുമായി സഹകരിക്കുമെന്നും ഒളിച്ചോടിയിട്ടില്ലെന്നും ചെയർപേഴ്സൻ അജിത തങ്കപ്പൻ വ്യക്തമാക്കി.

Also Read-Tokyo Paralympics | പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ സുമിത് അന്റിലിന് സ്വര്‍ണം, തകര്‍ത്തത് ലോക റെക്കോര്‍ഡ്

പ്രതിഷേധങ്ങളിൽ ഭയക്കുന്നില്ലെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. പാർട്ടിയുടെ പിന്തുണ പൂർണ്ണമായും തനിക്കുണ്ടെന്നും അജിത് തങ്കപ്പൻ വ്യക്തമാക്കി. തൃക്കാക്കര  നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നിര്‍ണായക തെളിവായ സി സി ടി വി ദ്യശ്യങ്ങള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ദ്യശ്യങ്ങള്‍ പരിശോധിച്ച ശേഷം പണം കൈപ്പറ്റിയെന്ന് പരാതി നല്‍കിയ കൗണ്‍സിലര്‍മാരില്‍ നിന്നടക്കം വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തും.

ഓണസമ്മാനമായി നഗരസഭ അംഗങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്ന പരാതിയില്‍ നിര്‍ണായക തെളിവായിരുന്നു ചെയര്‍പേഴ്‌സന്റെ ഓഫീസിലെ സി  സി ടി ക്യാമറ ദ്യശ്യങ്ങള്‍.  വൈകിട്ട് നഗരസഭ ഓഫീസിലെത്തിയെങ്കിലും ചെയര്‍പേഴ്‌സന്റെ ഓഫീസ് പൂട്ടിയതിനാല്‍ ഇതെടുക്കാന്‍ വിജിലന്‍സ് സംഘത്തിനായിരുന്നില്ല. ഇതിനിടെ പ്രശ്നം പരിശോധിക്കാൻ പിടി തോമസ് എം. എൽ എ വിളിച്ച കൗൺസിലർമാരുടെ യോഗം മാറ്റിവെച്ചു . ചില അസൗകര്യങ്ങൾ കാരണമാണ് യോഗം മാറ്റിയതെന്നാണ് വിശദീകിരണം.
Published by:Naseeba TC
First published:
)}