നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃക്കാക്കരയിലെ പണക്കിഴി വിവാദം; എല്‍ ഡി എഫിനെ ഒതുക്കാന്‍ പഴയ കണക്കുകള്‍ തിരഞ്ഞു ഭരണപക്ഷം

  തൃക്കാക്കരയിലെ പണക്കിഴി വിവാദം; എല്‍ ഡി എഫിനെ ഒതുക്കാന്‍ പഴയ കണക്കുകള്‍ തിരഞ്ഞു ഭരണപക്ഷം

  എൽ ഡി എഫ് കാലത്ത്  കൊണ്ടുവന്ന  എൽ ഇ ഡി  ലൈറ്റുകൾ, നഗരസഭാ ഓഫീസ് നവീകരണം, റോഡ് ടാറിങ്  തുടങ്ങിയവയിലെ കണക്കുകൾ കഴിഞ്ഞദിവസം ശേഖരിച്ചു .

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: ഓരോ ദിവസം ചെല്ലും തോറും തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്. വിജിലൻസിനെ സർക്കാർ സ്വാധീനം ഉപയോഗിച്ച്  പ്രതിപക്ഷം ആയുധമാക്കുന്നു എന്ന ആരോപണം  ഉന്നയിക്കുമ്പോൾ തന്നെ അതേ വിജിലൻസിനെ ഉപയോഗിച്ചു കൊണ്ട് തന്നെ പ്രതിപക്ഷത്തെ നേരിടാൻ ഒരുങ്ങുകയാണ് ഭരണപക്ഷം .

  ഇതിനുവേണ്ടി കഴിഞ്ഞ ഭരണത്തിലെ പഴയ കണക്കുകളും അതിലെ അഴിമതി ആരോപണങ്ങളും തിരഞ്ഞു . പ്രതിച്ഛായ തിരിച്ചുപിടിക്കുക  എന്ന ഉദ്ദേശത്തിൽ തന്നെയാണ്  പഴയ ആരോപണങ്ങളെ പരാതിയാക്കി പുതുക്കി എടുത്ത് അത് പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നത്. ഇതിനായി  എൽ ഡി എഫ് കാലത്ത്  കൊണ്ടുവന്ന  എൽ ഇ ഡി  ലൈറ്റുകൾ, നഗരസഭാ ഓഫീസ് നവീകരണം, റോഡ് ടാറിങ്  തുടങ്ങിയവയിലെ കണക്കുകൾ കഴിഞ്ഞദിവസം ശേഖരിച്ചു . ഇവയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി  യുഡിഎഫ് വിജിലൻസിന് പരാതി നൽകി.

  ചട്ടം ലംഘിച്ചാണ് പല പ്രവർത്തികളും പൂർത്തീകരിച്ചിട്ടുള്ളതെന്നും നവീകരിച്ച ഓഫീസ് ചോർന്നൊലിക്കുന്നത്  അഴിമതിയുടെ ഭാഗമാണെന്നും യു ഡി എഫ് പരാതിയിൽ പറയുന്നു.  കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന നഗരസഭ യോഗത്തിൽ ഇക്കാര്യങ്ങൾ വിജിലൻസ് അന്വേഷണത്തിന് വിടാൻ തീരുമാനിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല . ഇപ്പോൾ പണകിഴി വിവാദവുമായി ബന്ധപ്പെട്ട്  ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആക്രമണം കടുപ്പിക്കാൻ  യു ഡി എഫ് തീരുമാനിക്കുന്നത്.

  അതേ സമയം തൃക്കാക്കര നഗരസഭയിൽ  ഓഫിസ് ക്യാബിനിന്റെ തകരാറിലായ പൂട്ട് പൊളിച്ച് അധ്യക്ഷ കഴിഞ്ഞ ദിവസം അകത്തു കടന്നു. വാതിലിനു പുതിയ പൂട്ടും സ്ഥാപിച്ചു. വാതിലിലെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിയ ഗ്ലാസ് മാറ്റിയിട്ടതും പുതിയ വിവാദത്തിലേക്കു വഴി തുറന്നിട്ടുണ്ട്.  അധികൃതരുടെ നിർദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നാണ് ഭരണപക്ഷത്തിന്റെ വാദം.കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് ആശാരിയുടെ സഹായത്തോടെ പൂട്ട് തകർത്തു അധ്യക്ഷ അജിത തങ്കപ്പൻ അകത്തു കയറിയത്. തുടർന്ന് പുതിയ പൂട്ട് പിടിപ്പിച്ചു. അറ്റകുറ്റപ്പണിക്കിടെ പൊട്ടിയ ഗ്ലാസും മാറ്റിയിട്ടു. ഇതോടെ നഗരസഭാ സെക്രട്ടറി പതിച്ച നോട്ടീസും ഗ്ലാസിൽനിന്ന് നീക്കി.

  പൊലീസിനെയും തദ്ദേശ ഭരണ ഡയറക്ടറെയും അറിയിച്ച ശേഷം നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന്  ഭരണപക്ഷം പറയുന്നു . എന്നാൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഗ്ലാസും , നോട്ടീസും നീക്കിയത് ദുരൂഹമെന്ന് പ്രതിപക്ഷം ആരോപിച്ചു.

  പണക്കിഴി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ഓഫിസ് ഉപരോധത്തിന് പിന്നാലെ  നഗരസഭയിലെത്തിയ അധ്യക്ഷയ്ക്ക് പൂട്ട് തകരാറിലായതിനാൽ ഓഫിസിൽ കടക്കാനായില്ല. പൊലീസെത്തിങ്കിലും നടപടിയുണ്ടായില്ല. പിന്നെയാണ് വാതിലിലെ പൂട്ട് തകർക്കാൻ തീരുമാനിച്ചത്. വാതിൽ തകരാറിലാക്കിയത് പ്രതിപക്ഷമാണെന്നാരോപിച്ചു അദ്ധ്യക്ഷ അജിത തങ്കപ്പൻ പോലീസിൽ പരാതി നല്കിയിട്ടുണ്ട്.
  Published by:Jayesh Krishnan
  First published:
  )}