• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara Election result|തൃക്കാക്കര ജയം ജനങ്ങൾ പി.ടി.തോമസിന് നൽകിയ മരണാനന്തര ബഹുമതി: എംഎം ഹസ്സൻ

Thrikkakara Election result|തൃക്കാക്കര ജയം ജനങ്ങൾ പി.ടി.തോമസിന് നൽകിയ മരണാനന്തര ബഹുമതി: എംഎം ഹസ്സൻ

തോമസ് മാഷിന് ഇഷ്ടമുള്ള തിരുത മീൻ കൊണ്ടുപോയതിൽ തെറ്റില്ലെന്നും യു ഡിഎഫ് കൺവീനർ

  • Share this:
തിരുവനന്തപുരം: തൃക്കാക്കരയിലെ (Thrikkakara) യുഡിഎഫ് (UDF)സ്ഥാനാർഥി ഉമാ തോമസിന്റെ (Uma Thomas) ജയം അവിടുത്തെ ജനങ്ങൾ പി.ടി. തോമസിന് നൽകിയ മരണാനന്തര ബഹുമതിയെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ. തൃക്കാക്കരയിലെ ജയം യുഡിഎഫിന്റെ കൂട്ടായ് പ്രയത്നത്തിന്റെ ഫലമാണെന്നും എം.എം ഹസ്സൻ പറഞ്ഞു.

യുഡിഎഫ് പ്രവർത്തകർ മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ വീടിന് മുന്നിൽ തിരുത മീനുമായി നടത്തിയ പ്രതിഷേധത്തെ എം.എം.ഹസ്സൻ ന്യായീകരിച്ചു. തോമസ് മാഷിന് ഇഷ്ടമുള്ള തിരുത മീൻ കൊണ്ടുപോയതിൽ തെറ്റില്ലെന്നാണ് യു ഡിഎഫ് കൺവീനറുടെ പരിഹാസം.

Also Read- വോട്ടിംഗ് ശതമാനം കുറഞ്ഞു; തൃക്കാക്കരയില്‍ BJPയ്ക്ക് കെട്ടിവെച്ച കാശും പോയി

സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് തൃക്കാക്കരയിലെ ജനങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു. പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ആരും ശ്രദ്ധിച്ചില്ല. സർക്കാരിന്റെ ജന വിരുദ്ധതയ്ക്കും അഹങ്കാരത്തിനും എതിരെയാണ് തൃക്കാക്കര വിധി. തൃക്കാക്കരയിലെ ജനങ്ങളോടും യുഡിഎഫ് പ്രവർത്തകരോടും മാധ്യമ പ്രവർത്തകരോടും നന്ദിയും കടപ്പാടുമുണ്ട്. തുടർ ഭരണം കിട്ടിയപ്പോൾ എൽഡിഎഫ് അഹങ്കരിച്ചു. തൃക്കാക്കര ഫലം കേരളത്തിലെ മൊത്തം ജനങ്ങളുടെ വിധിയെഴുത്താണ്.

Also Read- തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശം; CPI

കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും വികാര വിചാരങ്ങൾ തൃക്കാക്കര തെരഞ്ഞെടുപ്പ് വിധിയിലുണ്ട്. സർക്കാരിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് കാലത്തെ വികസനം ജനങ്ങൾക്ക് മുമ്പിൽ തുറന്ന് പറഞ്ഞു. അത് ജനം വിലയിരുത്തി. സിൽവർ ലെയിൻ പദ്ധതിയെ കുറിച്ച് മാത്രമാണ് സർക്കാരിന് പറയാനുണ്ടായിരുന്നത്. സിൽവർ ലെയിനിന് എതിരായ ജനഹിതമാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം.

ജനവിധി മാനിച്ച് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണം. യുഡിഎഫ് ഉള്ളിടത്തോളം കാലംസിൽവർ ലെയിൻ പദ്ധതി നടപ്പാക്കാൻ  അനുവദിക്കില്ല. കണ്ടാലും കൊണ്ടാലും മതിവരാത്ത പാർട്ടിയാണ് സി പി എം. ട്വന്റി ട്വന്റി സ്ഥാനാർഥിയെ നിർത്താഞ്ഞത് യുഡിഎഫിന് ഗുണം ചെയ്തു. കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്റെ പ്രതികരണം മോശമായി പോയെന്ന് അദ്ദേഹത്തിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്നും യു ഡി എഫ് കൺവീനർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Published by:Naseeba TC
First published: