• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election | തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വീടുകള്‍ കയറി പ്രചാരണവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

Thrikkakara By-Election | തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വീടുകള്‍ കയറി പ്രചാരണവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കില്‍ എല്‍ഡിഎഫ് ജയിക്കണമെന്ന് ചുള്ളിക്കാട് പറഞ്ഞു.

  • Share this:
    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakkara Bye election) എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി വോട്ടുചോദിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

    എളമക്കര മേനോന്‍പറമ്പ് ഭാഗത്താണ് ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഘം വോട്ട് ചോദിച്ചെത്തിയത്.

    മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് നല്‍കണമെന്നും മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കില്‍ എല്‍ഡിഎഫ് ജയിക്കണമെന്നും ചുള്ളിക്കാട് പറഞ്ഞു. ഒരു വോട്ടർ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തിനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി, അസി. പ്രൊഫസര്‍ വി ആര്‍ പ്രമോദി, പൊന്നാനി എംഎല്‍എ നന്ദകുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ജാ ജോസഫിന് വേണ്ടി വോട്ടുചോദിച്ചത്.

    Thrikkakara By-Election | ജനക്ഷേമ മുന്നണി തീരുമാനം സ്വാഗതാര്‍ഹം; എല്‍ഡിഎഫിന് തിരിച്ചടിയാകില്ല; ഇ പി ജയരാജന്‍

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍(Thrikkakara By-Election) ഒരു മുന്നണിയ്ക്കും പിന്തുണയില്ലെന്ന ജനക്ഷേമ മുന്നണിയുടെ തീരുമാനം സ്വാഗതം ചെയ്ത് എല്‍ഡിഎഫ്(LDF) കണ്‍വീനര്‍ ഇപി ജയരാജന്‍(EP Jayarajan). ജനക്ഷേമ സഖ്യത്തിന്റെ നിലപാടി എല്‍ഡിഎഫിന് തിരിച്ചടിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

    രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഇല്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ജനം ഇടതുമുന്നണിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    തൃക്കാക്കരയില്‍ മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനമെന്ന് ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്, എഎപി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക് എന്നിവര്‍ അറിയിച്ചിരുന്നു.

    ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നിലയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ടാണ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി ജനക്ഷേമ സഖ്യം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

    പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ജനങ്ങള്‍ കാര്യങ്ങള്‍ ശരിയായി വിലയിരുത്തി വിവേകത്തോടെ വോട്ട് ചെയ്യണമെന്ന് ട്വന്റ20-എഎപി നേതാക്കള്‍ പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം.

    Also Read-VD Satheesan | 'നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ തക്കാളി വില നൂറായി' ; വിലക്കയറ്റത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് വി.ഡി സതീശന്‍

    നേതാക്കള്‍ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണമെന്നും സാബു ജേക്കബ് നിര്‍ദേശിച്ചു. മെയ് 31നാണ് തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
    Published by:Jayashankar Av
    First published: