• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജീവിതത്തിലേക്ക് കുഞ്ഞുകാൽവെപ്പുകൾ; തൃക്കാക്കരയിൽ മർദനമേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി

ജീവിതത്തിലേക്ക് കുഞ്ഞുകാൽവെപ്പുകൾ; തൃക്കാക്കരയിൽ മർദനമേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി

ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണഗതിയിൽ ആയിട്ടുണ്ട്.

ആൻറണി  കുഞ്ഞിനെ മർദ്ദിച്ചിരിക്കാമെന്ന് പിതാവ് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

ആൻറണി  കുഞ്ഞിനെ മർദ്ദിച്ചിരിക്കാമെന്ന് പിതാവ് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

  • Share this:
കൊച്ചി: തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി ചെറിയ ചില വാക്കുകൾ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്, സംസാരശേഷി വീണ്ടെടുക്കുന്നതിന്റെ തുടക്കമായാണ് ഇതിനെ കാണുന്നത്. കുഞ്ഞ് തനിയെ ഇരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇടതു കൈയുടെ ശസ്ത്രക്രിയയും വിജയകരമാണ്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണഗതിയിൽ ആയിട്ടുണ്ട്.

തീർത്തും ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 72 മണിക്കൂറുകൾ നിർണായകം ആണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു . പിന്നീട് പ്രത്യേക മെഡിക്കൽ സംഘമാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്തത് . നിരന്തര നിരീക്ഷണത്തിനും  ചികിത്സകൾക്കും ശേഷമാണ്  ഇപ്പോൾ  ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ   സൂചനകൾ പ്രകടമാകുന്നത്.

മർദ്ദനമേറ്റത് എങ്ങനെ എന്നത് സംബന്ധിച്ച്  ഇതുവരെയും കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞട്ടില്ല. സംഭവത്തിൽ  പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അമ്മ പറയുന്നത്. അതുകൊണ്ടാണ്  നിലവിലെ സാഹചര്യത്തിൽ  ബാലാവകാശ നിയമ പ്രകാരം  അമ്മയ്ക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്. കുട്ടിയുടെ ആരോഗ്യം മെച്ചമാകുന്നതനുസരിച്ചു കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.

Also Read- രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം കുന്തിരിക്കം കത്തിച്ചപ്പോള്‍ കുട്ടിയുടെ കൈ പൊളളിയതെന്ന് മൊഴി

എറണാകുളം തൃക്കാക്കര സ്വദേശിയായ രണ്ട് വയസ്സുകാരിയെയാണ് ഗുരുതര പരുക്കുകളോടെ കോലഞ്ചേരി  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരാമാസകലം പരുക്കേറ്റ രണ്ടു വയസുകാരി പെൺക്കുട്ടിയെ അപസ്മാര ലക്ഷണളുമായാണ്  കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. ആദ്യം എറണാകുളം കാക്കനാട്ടെ സ്വകാര്യശുപത്രിയിൽ എത്തിച്ച കുട്ടിയെ CT സ്കാനിങ് വിധേയമാക്കിയപ്പോൾ തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കോലഞ്ചേരിയിലേക്ക് കൊണ്ടു പോകുവാൻ കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മാതാവിനോടും, മുത്തശ്ശിയോടും ഡോക്ടർമാർ നിർദ്ദേശിച്ചത്.

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്ന കുട്ടിയെ ആദ്യം ഐ. സി. യുവില്‍ (I C U) പ്രവേശിപ്പിച്ചു. തുടന്ന് കുട്ടിയുടെ നില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു. ശരീരത്തില്‍ പൊളളലേറ്റ് ഉണങ്ങിയ പാടുകളും ഉണ്ടായിരുന്നു. പഴയതും, പുതിയതുമായ പരിക്കുകള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ഡോക്ടര്‍മാര്‍ മാതാവിനോട് വിവരങ്ങള്‍ തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. മാതാവിന്റെ മറുപടിയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ത്യക്കാക്കര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Also Read-തൃക്കാക്കരയിൽ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയ തൃക്കാക്കര പൊലീസ് മാതാവിന്റെ മൊഴിയെടുത്തു. എന്നാല്‍ കുട്ടിക്ക് വീണ് പരിക്കേറ്റാണ് മുറിവുകള്‍ ഉണ്ടായതെന്ന് മാതാവ് പൊലീസിന് മുന്‍പില്‍ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് മാതാവിന്റെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല. വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.

തൃക്കാക്കര തെങ്ങോട്ട് കഴിഞ്ഞ ഒരു മാസം മുന്‍പാണ് പരിക്കേറ്റ കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നതിനായി എത്തിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ തമ്മില്‍ കഴിഞ്ഞ എതാനും മാസങ്ങളായി പിണങ്ങി കഴിയുകയാണെന്നാണ് പൊലിസ് അന്വേഷത്തില്‍ കണ്ടെത്തിയത്. വീട്ടില്‍ അമ്മയുടെ മാതാവും, സഹോദരിയും, സഹോദരിയുടെ  സുഹൃത്തും  കുട്ടിയുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് .
Published by:Naseeba TC
First published: