തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നിര്‍ണായക തെളിവായ സി സി ടി വി ദ്യശ്യങ്ങള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ദ്യശ്യങ്ങള്‍ പരിശോധിച്ച ശേഷം പണം കൈപ്പറ്റിയെന്ന് പരാതി നല്‍കിയ കൗണ്‍സിലര്‍മാരില്‍ നിന്നടക്കം വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തും. തന്റെ സാനിധ്യത്തില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഓഫീസ് പൂട്ടിപ്പോയിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു.
ഓണസമ്മാനമായി നഗരസഭ അംഗംങ്ങള്‍ക്ക് 10000 രൂപ വീതം നല്‍കിയെന്ന പരാതിയില്‍ നിര്‍ണായക തെളിവായിരുന്നു ചെയര്‍പേഴ്‌സന്റെ ഓഫീസിലെ സി സി ടി ക്യാമറ ദ്യശ്യങ്ങള്‍. ഇന്നലെ വൈകിട്ട് നഗരസഭ ഓഫീസിലെത്തിയെങ്കിലും ചെയര്‍പേഴ്‌സന്റെ ഓഫീസ് പൂട്ടിയതിനാല്‍ ഇതെടുക്കാന്‍ വിജിലന്‍സ് സംഘത്തിനായിരുന്നില്ല.
തുടര്‍ന്ന് സൈബര്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഈ ദ്യശ്യങ്ങള്‍ വീണ്ടെടുത്തത്. പണം കൈപ്പറ്റിയെന്ന് പരാതി ഉന്നയിച്ച കൗണ്‍സിലര്‍മാര്‍ ഓഫീസിലെത്തി മടങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് . പണം തിരികെ നല്‍കാന്‍ എത്തിയതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരില്‍ നിന്നും വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനില്‍ നിന്നും മൊഴി രേഖപ്പെടുത്തണമോയെന്ന് വിജിലന്‍സ് തീരുമാനിക്കുക. ഓഫീസ് പൂട്ടിപ്പോയിട്ടില്ലെന്നാണ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ വിശദീകരണം . തന്റെ സാനിധ്യത്തില്‍ പരിശോധന വേണമെന്നു ആവശ്യപ്പെട്ടിരുന്നതായും ചെയർപേഴ്സൺ പറഞ്ഞു.
Also read- പണക്കിഴി വിവാദം; ചെയര്‍പേഴ്‌സണ്‍ ഓഫീസ് പൂട്ടി മടങ്ങി ; തൃക്കാക്കര നഗരസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്പണക്കിഴി വിവാദത്തിനു ശേഷം തൃക്കാക്കര നഗരസഭയിൽ ചേർന്ന അടിയന്തര കൗൺസിലിന്റെ യോഗത്തിൽ നാടകീയ രംഗങ്ങൾ ആണ് അരങ്ങേറിയത്. യോഗത്തിന് ഒരു മണിക്കൂർ മുമ്പ് ഹാളിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ പ്രതിപക്ഷം മറ്റൊരു വാതിൽ മുദ്രാവാക്യം വിളികളുമായി ഉപരോധിക്കുകയും ചെയ്തു. നഗരസഭയുടെ പിൻവാതിലിലൂടെ എത്തിയ നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചു.
ഇതോടെ യുഡിഎഫ് അംഗങ്ങൾ ഹെൽത്ത് ഇൻസ്പെക്ടറുടെ മുറിയിൽ കയറി. ഇവിടെ വെച്ച് കൗൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാൽ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പ്രതിപക്ഷത്തിന്റെ അഭ്യാസം തന്നോട് വേണ്ടന്ന് വെല്ലുവിളിയ്ക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്. നടപടികൾ പൂർത്തിയാക്കി ഭരണപക്ഷത്തിന്റെയും പോലീസിന്റേയും സഹായത്തോടെ പുറത്തെത്തിയ അജിതാ തങ്കപ്പൻ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ സ്ഥലത്തു നിന്ന് പോകുകയും ചെയ്തു.
ചെയർപേഴ്സൺ കൗൺസിൽ വിളിച്ചു ചേർത്തതറിഞ്ഞ പ്രതിപക്ഷം കൗൺസിൽ ഹാളിൽ യോഗം ചേർന്ന് അജണ്ട പാസാക്കിയതായി അറിയിച്ചു. നഗരസഭയിലെ സി സി ടി വി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് പ്രതിപക്ഷം തൃക്കാക്കര എ.സി.പി ഓഫീസിലേക്ക് മാർച്ചും നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.