തൃശൂര്‍: ദേശീയപാതയില്‍ ലോറിക്ക് പിന്നിൽ ബസിടിച്ച് 23 പേർക്ക് പരിക്ക്. തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്കു പിന്നില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. തകരാറിലായി റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിക്കു പിന്നിലാണ് ബസ് വന്നിടിച്ചത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് സംശയം.
അപകടം ഉണ്ടായ ഉടൻ ഓടിക്കൂടിയ പ്രദേശവാസികളും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേശീയപാത വഴി വന്ന വാഹനങ്ങളിലും ആംബുലൻസിലുമായാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗതത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.