• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരളവർമ കോളജിലെ ബോർഡ് വിവാദം: SFI നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി ഉത്തരവ്

തൃശൂർ സിജെഎം കോടതിയുടേതാണ് ഉത്തരവ്

news18
Updated: June 26, 2019, 5:52 PM IST
കേരളവർമ കോളജിലെ ബോർഡ് വിവാദം: SFI നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി ഉത്തരവ്
തൃശൂർ സിജെഎം കോടതിയുടേതാണ് ഉത്തരവ്
  • News18
  • Last Updated: June 26, 2019, 5:52 PM IST IST
  • Share this:
തൃശൂർ: കേരളവർമ കോളജിലെ ബോർഡ് വിവാദത്തിൽ എസ് എഫ്ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തൃശൂർ സിജെഎം കോടതിയുടെ ഉത്തരവ്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനീഷ് കുമാർ നൽകിയ ഹർജിയിലാണ് നടപടി. എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസൻ മുബാരക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, കോളജ് യൂണിറ്റ് പ്രസിഡന്റ് നന്ദന ആർ, യൂണിയൻ ചെയർമാൻ യദുകൃഷ്ണ വി എസ് എന്നിവർക്കെതിരെയാണ് 153 എ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ തൃശൂർ വെസ്റ്റ് പൊലീസിന് കോടതി നിർദേശം നൽകിയത്.

സിറ്റി പൊലീസ് കമ്മീഷണർക്കും വെസ്റ്റ് സിഐക്കും ഡിജിപിക്കും പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ആർത്തവ രക്തത്തോടൊപ്പം തലകീഴായി ഒലിച്ചിറങ്ങുന്ന അയ്യപ്പന്റെ ചിത്രം പ്രദർശിപ്പിച്ചത് പ്രകോപനപരവും ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.

നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്ഐയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ബോർഡാണ് വിവാദമായത്. ബോർഡ് തങ്ങൾ സ്ഥാപിച്ചതല്ലെന്നും ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ എടുത്തുമാറ്റിയിരുന്നുവെന്നും എസ് എഫ് ഐ വിശദീകരിച്ചുവെങ്കിലും സമൂഹമാധ്യമങ്ങളില്ഡ വലിയ വിമർശനം ഉയർന്നിരുന്നു.

Loading...

First published: June 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...