• HOME
  • »
  • NEWS
  • »
  • kerala
  • »
  • LDF | അവിശ്വാസ പ്രമേയത്തില്‍ നിന്ന് BJP വിട്ടുനില്‍ക്കും; തൃശൂര്‍ കോര്‍പ്പറേഷനില്‍ LDFന് ആശ്വാസം

LDF | അവിശ്വാസ പ്രമേയത്തില്‍ നിന്ന് BJP വിട്ടുനില്‍ക്കും; തൃശൂര്‍ കോര്‍പ്പറേഷനില്‍ LDFന് ആശ്വാസം

ഇരു മുന്നണികളോടും പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്

  • Share this:
    തൃശ്ശൂർ കോർപ്പറേഷനിൽ (Thrissur Municipal Corporation) എൽഡിഎഫിന്(LDF) എതിരെ യുഡിഎഫ്(UDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയം (No Confidence Motion) പാസാകില്ലെന്ന് ഉറപ്പായി. വോട്ടെടുപ്പിൽ നിന്ന് ബിജെപി (BJP) വിട്ടുനിൽക്കുമെന്ന് തീരുമാനം വന്നതോടെയാണ് ഭരണകക്ഷിയായ എല്‍ഡിഎഫിന് ആശ്വാസമായത്.

    എല്‍ഡിഎഫ് 25,  യുഡിഎഫ് 24,  ബിജെപി 6 എന്നിങ്ങനെയാണ് തൃശൂർ കോർപറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാല്‍, ബിജെപിയാകട്ടെ  വിട്ടുനിൽക്കാനാണ് തീരുമാനച്ചത്.

    ബിജെപിയുടെ ആറംഗങ്ങൾ വിട്ടു നിന്നതോടെ അവിശ്വാസ പ്രമേയത്തിലൂടെ കോർപ്പറേഷൻ ഭരണം തൽക്കാലം എൽഡിഎഫിന്റെ കയ്യിൽ ഭദ്രമായി തുടരും. കോൺഗ്രസ് വിമതനായി ജയിച്ചു കയറിയ എം.കെ വര്‍ഗീസിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് കോർപ്പറേഷൻ ഭരിക്കുന്നത്.

     Also Read- എൻഡിഎയിലേക്ക് പോയാലും എൽഡിഎഫിലേക്ക് ഇല്ല, പ്രചരിക്കുന്ന വാർത്തകൾ കള്ളം; മാണി സി. കാപ്പൻ

    ഇരു മുന്നണികളോടും പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ഈ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും തൃശ്ശൂർ കോർപറേഷനിൽ കോൺഗ്രസ്സ് കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും ബിജെപി കൗൺസിലർമാർ വിട്ടുനിൽക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ. കെ.കെ അനീഷ്കുമാർ അറിയിച്ചു.

    സിപിഎമ്മിനെ മാറ്റി കോൺഗ്രസ്സിനെ കൊണ്ട് വരലും കോൺഗ്രസ്സിനെ മാറ്റി സിപിഎമ്മിനെ കൊണ്ട് വരലും ബിജെപിയുടെ നയപരിപാടിയല്ല. രണ്ട് പാർട്ടികളുടേയും തെറ്റായ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാൻ ബിജെപി ആർക്കും പിന്തുണ നൽകില്ല. ഇതാണ് ബിജെപിയുടെ നിലവിലെ നിലപാട്.  സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചയ്ക്കും പാർലമെൻ്ററി പാർട്ടി യോഗത്തിനും ശേഷമാണ് ഐക്യകണ്ഠമായി ബിജെപി തീരുമാനമെടുത്തത്.

    സ്വകാര്യ ബസ് ചാര്‍ജ് വര്‍ധന; പണിമുടക്കിന് നോട്ടീസ് നല്‍കി ബസ് ഉടമകള്‍


    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് (Bus Fare) വര്‍ധന ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഉറച്ച്  ബസ് ഉടമകള്‍. ഇതിന്‍റെ മുന്നോടിയായി പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കി. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുണ്ട്.

    ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആന്റണി രാജു പറഞ്ഞു. ആവശ്യം ന്യായമാണെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, വിഷയം പൊതുജനങ്ങളെ ബാധിക്കുന്നതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ചാര്‍ജ് വര്‍ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

    മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
    Published by:Arun krishna
    First published: