തൃശൂര്‍: കോടതിയില്‍ ജഡ്മിക്ക് നേരെ അധിക്ഷേപം നടത്തുകയും നടപടികള്‍ തടസ്തപ്പെടുത്തുകയും ചെയ്യ വയോധികക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ജഡ്മിയുടെ നിര്‍ദേശം. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഭര്‍ത്താവ് മരിച്ചത് ചികിത്സ പിഴവ് മൂലമാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുളങ്കുന്നത്തുകാവ് സ്വദേശിനിയായ എഴുപതുകാരി പരാതിയുമായി കോടതിയില്‍ എത്തുകയായിരുന്നു.
Also read- എറണാകുളം പറവൂരിൽ കുഴിമന്തി കഴിച്ച് 17 പേർ ആശുപത്രിയിൽ; നഗരസഭ ഹോട്ടൽ പൂട്ടിച്ചു
പ്രായമായതും കോടതി നടപടികള്‍ അറിയാത്തയാളാണെന്നുമുള്ള പരിഗണനയില്‍ പരാതി ജഡ്മി വായിച്ചു നോക്കി. ഇത് വിജിലന്‍സ് കോടതിയാണെന്നും സെഷന്‍സ് കോടതികളിലാണ് നല്‍കേണ്ടതെന്നും അറിയിച്ചു. പക്ഷേ, ഇവിടെ തന്നെ കേസെടുക്കണമെന്ന് പറഞ്ഞ് ജഡ്മിക്ക് നേരെ ശബ്ദമുയര്‍ത്തിയെങ്കിലും ജഡ്മി ശാന്തനായി വയോധികയെ ആശ്വസിപ്പിച്ചു. ഇവിടെയല്ലെന്ന് ആവര്‍ത്തിക്കുകയും നിയമസഹായത്തിനായി അഭിഭാഷകരെ നല്‍കാമെന്ന് അറിയിച്ചെങ്കിലും വയോധിക കൂട്ടാക്കിയില്ല.
Also read- ദളിത് നേതാവിനെതിരെ മത്സരിച്ച തരൂർ കടുത്ത പിന്നോക്ക വിരോധി; ആനമണ്ടനെന്നും വെള്ളാപ്പള്ളി
പിന്നീട് ജഡ്മിക്ക് നേരെ അധിക്ഷേപവാക്കുകൾ ഉയര്‍ത്തുകയായിരുന്നു. ഇതോടെ കോടതി നടപടികളും തടസ്തപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റിയും അധിക്ഷേപം തുടര്‍ന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കോടതി നിര്‍ദേശമുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്യിട്ടില്ലെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് അറിയിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.